ശബരിമല സ്ത്രീപ്രവേശനം: ജില്ലകളിൽ വിശദീകരണ യോഗവുമായി ഇടത് മുന്നണി

പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശനമാകാമെന്ന സുപ്രിംകോടതി വിധി സർക്കാരിനെതിരെ പ്രചരണായുധമാകുന്ന പശ്ചാത്തലത്തിലാണ് ഇതിനെ പ്രതിരോധിക്കാൻ മുന്നണി യോഗം തീരുമാനിച്ചത്.

Update: 2018-10-11 10:31 GMT
Advertising

ശബരിമല വിധിയിലെ പ്രതിപക്ഷ നീക്കത്തിന് രാഷ്ട്രീയ പ്രതിരോധം ഇടത് മുന്നണി ഏറ്റെടുക്കുന്നു. വിഷയം രൂക്ഷമായ തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം ജില്ലകളിൽ മുഖ്യമന്ത്രിയും മുന്നണി നേതാക്കളും പങ്കെടുത്ത് രാഷ്ട്രീയ വിശദീകരണ യോഗം നടത്താൻ മുന്നണി നേതൃയോഗം തീരുമാനിച്ചു. സർക്കാരിനെ അട്ടിമറിക്കാനാണ് പ്രതിഷേധ സമരങ്ങളെന്ന് ഇടത് മുന്നണി കൺവീനർ എ വിജയരാഘവൻ പറഞ്ഞു.

പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശനമാകാമെന്ന സുപ്രിംകോടതി വിധി സർക്കാരിനെതിരെ പ്രചരണായുധമാകുന്ന പശ്ചാത്തലത്തിലാണ് ഇതിനെ പ്രതിരോധിക്കാൻ മുന്നണി യോഗം തീരുമാനിച്ചത്. വിധി നടപ്പിലാക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്നതാണ് മുന്നണി യോഗത്തിന്റെയും നിലപാട്. എന്നാൽ വിധി വന്നതിന്റെ മുഴുവൻ ഉത്തരവാദിത്തവും സർക്കാരിന് മേൽ ചാരുന്ന സാഹചര്യത്തിൽ അതിന്റെ സത്യാവസ്ഥ ജനങ്ങളെ അറിയിക്കാനാണ് മുന്നണി യോഗം തീരുമാനിച്ചത്.

ഇതിന്റെ ഭാഗമായി ബി.ജെ.പി ജാഥ കടന്ന് പോകുന്ന തെക്കൻ ജില്ലകളിൽ രാഷ്ട്രീയ വിശദീകരണ യോഗങ്ങൾ സംഘടിപ്പിക്കും.16ന് തിരുവനന്തപുരത്തും, 23ന് പത്തനംതിട്ടയിലും 24ന് കൊല്ലത്തും നടക്കുന്ന യോഗത്തിൽ മുഖ്യമന്ത്രിയും മുന്നണി നേതാക്കളും പങ്കെടുക്കും. 30ന് മുമ്പ് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും വിശദീകരണ യോഗങ്ങള്‍ സംഘടിപ്പിക്കും.

Full View
Tags:    

Similar News