കേരള സർവകലാശാലയുടെ പുതിയ വിസിക്ക് നേരിടേണ്ടത് നിരവധി വെല്ലുവിളികള്‍

അധ്യാപക നിയമനങ്ങളും പരീക്ഷാ നടത്തിപ്പുമടക്കം പരിഹരിക്കേണ്ടത് നിരവധി പ്രശ്നങ്ങൾ. 

Update: 2018-10-26 02:14 GMT
Advertising

മാസങ്ങൾ നീണ്ട കാത്തിരിപ്പിന് ശേഷം എത്തിയ കേരള സർവകലാശാലയുടെ പുതിയ വൈസ് ചാൻസലർക്ക് നേരിടേണ്ടത് നിരവധി വെല്ലുവിളികള്‍. അധ്യാപക നിയമനങ്ങളും പരീക്ഷാ നടത്തിപ്പുമടക്കം പരിഹരിക്കേണ്ടത് നിരവധി പ്രശ്നങ്ങൾ. ഒട്ടേറെ രാഷ്ട്രീയ പ്രശ്നങ്ങളെ തുടർന്ന് പുതിയ വിസിയെ നിയമിക്കാൻ എട്ട് മാസത്തിലധികമെടുത്തു.

Full View

കഴിഞ്ഞ വർഷം ഫെബ്രുവരി 23ന് പഴയ വിസി പടിയിറങ്ങുമ്പോൾ 107 അധ്യാപകരുടെ നിയമനത്തിന് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. സംവരണ ക്രമത്തിൽ പിറകിൽ നിൽകുന്ന സമുദായങ്ങൾക്ക് അവസരം ലഭിക്കുന്ന തരത്തിലായിരുന്നു ഉത്തരവ്. സർവ്വകലാശാലയിലെ തന്നെ ചിലരുടെ ഇടപെടൽ കാരണം നിയമനം വൈകുകയായിരുന്നു. ഇക്കാര്യത്തിൽ പുതിയ വിസിയുടെ നിലപാട് നിർണായകമാണ്. അപ്പാടെ താളം തെറ്റിയ പരീക്ഷാ നടത്തിപ്പും മുല്യ നിർണയവും നേരേയാക്കുക എന്ന ശ്രമകരമായ ദൌത്യ കനത്ത വെല്ലുവിളിയാകും.

നിലവാരം താണ ഗവേഷണ രംഗത്തെ ഉയർത്തുക, കോളേജുകളിലെ കോഴ്സുകൾ നീണ്ടു പോകുന്ന പ്രതിസന്ധി, സെനറ്റ് സിൻഡിക്കേറ്റുകളിലെ രാഷ്ട്രീയ പ്രശ്നങ്ങൾ, കടന്ന് പോകാനുള്ള കടമ്പകളേറെയാണ്. സംസ്ഥാനത്തെ ആദ്യ സർവകലാശാലയിൽ ഉന്നത നിലവാരം കാത്തു സൂക്ഷിക്കുക എന്നതിന് പ്രഗൽഭരായ വിദ്യാഭ്യാസ ചിന്തകരെ പരിഗണിച്ചെങ്കിലും അവരെയോക്കെ മറികടന്നാണ് പുതിയ വിസിയുടെ നിയമനമെന്ന് ആക്ഷേപമുണ്ട്. രാഷ്ട്രീയ സാമുദായിക ഇടപെടലുകൾ പുതിയ നിയമനത്തിനു പിന്നിലുണ്ടെന്നും ആരോപണമുയരുന്നുണ്ട്.

Tags:    

Similar News