കോട്ടയത്ത് പിണറായിയുടെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയത് ആര്‍.എസ്.എസും കോണ്‍ഗ്രസ്സും

പന്തളം കൊട്ടരത്തെയും തന്ത്രി കുടുംബത്തെയും രൂക്ഷമായി വിമർശിക്കുന്നത് ഒഴിവാക്കി മുഖ്യമന്ത്രി.

Update: 2018-10-26 01:41 GMT
Advertising

പന്തളം കൊട്ടാരത്തെയും തന്ത്രി കുടുംബത്തെയും രൂക്ഷമായി വിമർശിക്കുന്നത് ഒഴിവാക്കി മുഖ്യമന്ത്രി. കോട്ടയത്തെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ ഒരു വാക്കു പോലും മുഖ്യമന്ത്രി ഇവർക്കെതിരെ പരാമർശിച്ചില്ല. എൻഎസ്എസിനെ കുറിച്ചും പരാമർശിക്കാത്ത മുഖ്യമന്ത്രി ആർഎസ്എസിനെയും കോൺഗ്രസിനെയുമാണ് കടന്നാക്രമിച്ചത് നടത്തി.

ശബരിമലവിധിയുടെ ചരിത്രത്തെക്കുറിച്ച് പ്രവർത്തകർക്കു മുന്നിൽ വിശദീകരിച്ചാണ് കോട്ടയത്തെ രാഷ്ട്രീയ വിശദീകരണം മുഖ്യമന്ത്രി ആരംഭിച്ചത്. തന്ത്രി കുടുംബത്തെയും പന്തളം കൊട്ടാരം നിര്‍വാഹക സമിതിയെയും കഴിഞ്ഞ യോഗങ്ങളിൽ കടന്നാക്രമിച്ച മുഖ്യമന്ത്രി എന്നാൽ കോട്ടയത്ത് ഇതിനെക്കുറിച്ച് മൗനം പാലിച്ചു. സമരത്തിൽ ശക്തമായ നിലപാടെടുത്ത എൻ.എസ്.എസിനെ കുറിച്ചും പരാമർശമില്ല. ആർ.എസ്.എസ് നിലപാടുകൾക്കെതിരെ കടുത്ത വിമർശനമുയർത്തിയ മുഖ്യമന്ത്രി മണ്ഡലകാലത്ത് ഇത്തരം ഭീഷണികൾ അംഗീകരിക്കില്ലെന്നും വ്യക്തമാക്കി.

ശബരിമല വിധിക്കെതിരെ രംഗത്തുള്ള കോൺഗ്രസിനെ മുഖ്യമന്ത്രി വെറുതെ വിട്ടില്ല. കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ ബി.ജെ.പിയിലേക്ക് പോകുന്നതിന് ഭാഗമാണിതെന്ന് മുഖ്യമന്ത്രി ആരോപിച്ചു.

മണ്ഡലകാലത്ത് ആരെയും ശബരിമലയിൽ ക്യാമ്പ് ചെയ്യാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു. തന്ത്രി കുടുംബത്തിനും പന്തളം കൊട്ടാരം നിര്‍വഹക സമിതിക്കും എതിരായ മുഖ്യമന്ത്രിയുടെ വിമർശനങ്ങളിൽ മുന്നണിക്കുള്ളിൽ തന്നെ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു.

Tags:    

Similar News