ആളൊഴിഞ്ഞ് പമ്പയിലെ ബലിത്തറകള്‍

മുൻ വർഷങ്ങളിൽ തീർത്ഥാടനത്തിന്റെ ഭാഗമായി നിരവധി പേർ ബലിതർപ്പണത്തിനെത്തിയിരുന്നു. എന്നാൽ ഇത്തവണ തീർത്ഥാടകരുടെ എണ്ണം കുറഞ്ഞതും പൊലീസ് നിയന്ത്രണവുമാണ് ശാന്തിമാരെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.

Update: 2018-11-23 14:10 GMT
Advertising

മണ്ഡലകാലം തുടങ്ങി ഒരാഴ്ച പിന്നിട്ടിട്ടും ആളൊഴിഞ്ഞ അവസ്ഥയിലാണ് പമ്പയിലെ ബലിത്തറകൾ. സുരക്ഷയുടെ ഭാഗമായുള്ള പൊലീസ് നിയന്ത്രണമാണ് തീർത്ഥാടകർ എത്താത്തതെന്നാണ് ശാന്തിമാർ പറയുന്നത്. വലിയ തുകക്ക് സ്ഥലം ലേലത്തിനെടുത്ത പലരും ഇപ്പോൾ പ്രതിസന്ധിയിലാണ്.

മുൻ വർഷങ്ങളിൽ തീർത്ഥാടനത്തിന്റെ ഭാഗമായി നിരവധി പേർ ബലിതർപ്പണത്തിനെത്തിയിരുന്നു. എന്നാൽ ഇത്തവണ തീർത്ഥാടകരുടെ എണ്ണം കുറഞ്ഞതും പൊലീസ് നിയന്ത്രണവുമാണ് ശാന്തിമാരെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ത്രിവേണി പാലം വഴിയാണ് നേരത്തെ തീർത്ഥാടകർ കടന്ന് പോയിരുന്നത്. എന്നാൽ ഇപ്പോൾ നിയന്ത്രണത്തിന്റെ ഭാ‌ഗമായി ചെറിയ പാലം വഴിയാണ് തീർത്ഥാടകരെ കടത്തിവിടുന്നത്. ഇതിനാൽ ബലിത്തറ പലരുടെയും ശ്രദ്ധയിൽപ്പെടില്ല.

വലിയ തുകയ്ക്കാണ് ശാന്തിമാർ ബലിത്തറകൾ ലേലത്തിൽ എടുത്തത്. എന്നാൽ പ്രതീക്ഷിച്ച വരുമാനം ഇവർക്ക് ലഭിക്കുന്നില്ല. പല ശാന്തിമാരും ആളുകളില്ലാത്തതിനാൽ മടങ്ങിപ്പോയി. ഇതോടൊപ്പം അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും ഇവരെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

Tags:    

Similar News