കാണാതായ ജെസ്‌നയ്ക്കായുളള അന്വേഷണം ക്രൈംബ്രാഞ്ച് ഊര്‍ജ്ജിതമാക്കി

ക്രൈംബ്രാഞ്ച് എസ്ഐ. വി.ആര്‍ ജഗദീഷിന്റെ നേത‍ൃത്വത്തിലുള്ള സംഘമാണ് മുണ്ടക്കയം ഗ്രാമപഞ്ചായത്ത് ഓഫീസിലെത്തിയത്. ജെസ്നയെ കാണാതയെ സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ സംഘം പരിശോധിച്ചു

Update: 2018-12-28 10:30 GMT
Advertising

പത്തനംതിട്ടയില്‍ നിന്ന് കാണാതായ കോളേജ് വിദ്യാര്‍ത്ഥിനി ജെസ്‌നയ്ക്കായുളള അന്വേഷണം ക്രൈംബ്രാഞ്ച് ഊര്‍ജ്ജിതമാക്കി. അന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് സംഘം കോട്ടയം മുണ്ടക്കയം പഞ്ചായത്ത് ഓഫീസിലെത്തി സി.സി.ടി.വി ദൃശ്യങ്ങൾ ഉള്‍പ്പെടെയുള്ളവ പരിശോധിച്ചു .

ക്രൈംബ്രാഞ്ച് എസ്ഐ. വി.ആര്‍ ജഗദീഷിന്റെ നേത‍ൃത്വത്തിലുള്ള സംഘമാണ് മുണ്ടക്കയം ഗ്രാമപഞ്ചായത്ത് ഓഫീസിലെത്തിയത്. പഞ്ചായത്ത് കമ്മറ്റി യോഗത്തിലെത്തി ജെസ്നയെ കുറിച്ചുള്ള വിവരങ്ങള്‍ സംഘം അന്വേഷിച്ചു. മുണ്ടക്കയം ബസ്റ്റാന്‍ഡ് കവാടത്തിന് സമീപത്തെ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ നിന്നും ശേഖരിച്ച സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു. ജെസ്നയോട് സാമ്യമുള്ള പെണ്‍കുട്ടി നടന്നു വരുന്ന ദൃശ്യങ്ങളില്‍ സംശയാസ്പദമായി മറ്റ് രണ്ട് പേര്‍ കൂടി വരുന്നതായി കണ്ടെത്തിയിരുന്നു. ഇതാണ് സംഘം വീണ്ടും പരിശോധന നടത്തിയത്. ഇതോടൊപ്പം ഒരു കാറും ദൃശ്യത്തിലുണ്ടായിരുന്നു. ഇതു സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കലായിരുന്നു സംഘത്തിന്റെ പ്രധാന ലക്ഷ്യം.

പഞ്ചായത്ത് അംഗങ്ങളില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ വേണ്ടി ദൃശ്യങ്ങള്‍ അവര്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. എന്നാല്‍ ദൃശ്യത്തിലുള്ള വാഹനത്തെയും പെണ്‍കുട്ടിയെയും തിരിച്ചറിയാന്‍ പഞ്ചായത്ത് അംഗങ്ങള്‍ക്ക് ആയില്ല. കഴിഞ്ഞ മാര്‍ച്ച് 22 നാണ് ജെസ്നയെ കാണാതായത്.

Full View
Tags:    

Similar News