ലീഗ് വര്‍ഗീയകക്ഷി തന്നെയെന്ന് ബൃന്ദ കാരാട്ട്

ലീഗിന്റെ അടിസ്ഥാനതത്വം തന്നെ മതവും രാഷ്ട്രീയവും കൂട്ടിക്കുഴയ്ക്കുന്നതാണെന്ന് ബൃന്ദ കാരാട്ട്

Update: 2019-04-08 10:33 GMT
Advertising

മുസ്‍ലിം ലീഗ് വര്‍ഗീയ കക്ഷി തന്നെയെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. ലീഗിന്‍റെ അടിസ്ഥാന തത്വം മതവും രാഷ്ട്രീയവും കൂട്ടിക്കുഴക്കുന്നതാണെന്നും ബൃന്ദ കാരാട്ട് പറഞ്ഞു. ലീഗിനെതിരായ പരാമര്‍ശത്തില്‍ ബൃന്ദ മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

തിരുവനന്തപുരത്ത് നടന്ന മുഖാമുഖം പരിപാടിയിലായിരുന്നു ബൃന്ദ കാരാട്ടിന്‍റെ പരാമര്‍ശം. മൌലികവാദികളുമായി ചര്‍ച്ച നടത്തുന്ന പാര്‍ട്ടിയെ മതതേര പാര്‍ട്ടിയായി കാണാനാകില്ലെന്ന് ബൃന്ദ പറഞ്ഞു. മതവും രാഷ്ട്രീയവും കൂട്ടിക്കുന്നവരെ മതേതര പാര്‍ട്ടിയെന്ന് വിളിക്കാന്‍ സാധിക്കില്ലെന്നും ബൃന്ദ വ്യക്തമാക്കി. എല്‍.ഡി.എഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെ ഭാഗമായി തിരുവനന്തപുരത്ത് എത്തിയതായിരുന്നു ബൃന്ദ കാരാട്ട്.‌‌

ലീഗ് മതേതര പാര്‍ട്ടിയാണോ എന്നുള്ളത് കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാമെന്നായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം.

Full View
Tags:    

Similar News