തുലാഭാര നേര്‍ച്ചക്കിടെ ത്രാസ് പൊട്ടി വീണ് ശശി തരൂരിന് പരിക്ക്

ഗാന്ധാരിയമ്മന്‍ കോവിലില്‍ തുലാഭാരത്രാസ് പൊട്ടിയാണ് ശശി തരൂരിന് തലക്ക് പരിക്കേറ്റത്.

Update: 2019-04-15 06:19 GMT
Advertising

തിരുവനന്തപുരത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി ശശി തരൂരിന് തുലാഭാര നേര്‍ച്ചക്കിടെ വീണ് പരിക്കേറ്റു. ഗാന്ധാരിയമ്മന്‍ കോവിലില്‍ തുലാഭാരത്തിനെത്തിയപ്പോഴാണ് അപകടം നടന്നത്. ശശി തരൂരിന്റെ തലക്ക് അഞ്ച് സ്റ്റിച്ചിട്ടു. പരിക്ക് സാരമുള്ളതല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. നാളെ മുതല്‍ പര്യടനത്തിനിറങ്ങാന്‍ കഴിയുമെന്ന് കോണ്‍ഗ്രസ് നേതാക്കളും പറഞ്ഞു.

വീട്ടില്‍ നിന്ന് വിഷുക്കണിയും കണ്ടാണ് ശശി തരൂര്‍ തിരുവനന്തപും മേലെ തമ്പാനൂരിലുളള ഗാന്ധാരിയമ്മന്‍ കോവിലില്‍ തുലാഭാരത്തിനെത്തിയത്. തരൂരിന്‍റെ ബന്ധുക്കളും യു.ഡി.എഫ് പ്രവര്‍ത്തകരും ഒപ്പമുണ്ടായിരുന്നു. തുലാഭാരം നടക്കുന്നതിനിടെ ത്രാസ് പൊട്ടി താഴെ വീഴുകയായിരുന്നു. ത്രാസിന്‍റെ ബാര്‍ തലയില്‍ വീണാണ് പരിക്കുണ്ടായത്. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് മുറിവില്‍ 5 തുന്നലിട്ടു. തുടര്‍ന്ന് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

Full View

ഒരു ദിവസത്തെ വിശ്രമത്തിന് ശേഷം പ്രചാരണത്തില്‍ ഇറങ്ങാന്‍ കഴിയുമെന്നാണ് തരൂര്‍ ക്യാമ്പിന്‍റെ പ്രതീക്ഷ. തരൂരിനെ കാണാന്‍ കോണ്‍ഗ്രസ്, യു.ഡി.എഫ് നേതാക്കളും ആശുപത്രിയിലെത്തി.

Full View
Tags:    

Similar News