പ്രളയക്കെടുതി നേരിടുന്ന ജില്ലകൾക്കായി തലസ്ഥാനത്ത് നിന്ന് സഹായപ്രവാഹം

ജില്ലാ ഭരണകൂടത്തിന് പുറമേ തദ്ദേശ സ്ഥാപനങ്ങൾ മാധ്യമ പ്രവർത്തകർ രാഷ്ട്രീയ പാർട്ടികൾ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വിഭവസമാഹരണം

Update: 2019-08-14 03:29 GMT
Advertising

പ്രളയക്കെടുതി നേരിടുന്ന ജില്ലകൾക്കായി തലസ്ഥാനത്ത് നിന്ന് സഹായപ്രവാഹം. ജില്ലാ ഭരണകൂടത്തിന് പുറമേ തദ്ദേശ സ്ഥാപനങ്ങൾ മാധ്യമ പ്രവർത്തകർ രാഷ്ട്രീയ പാർട്ടികൾ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വിഭവസമാഹരണം. ടൺ കണക്കിന് അവശ്യവസതുക്കളാണ് തെക്കു നിന്ന് വടക്കൻ കേരളത്തിലേക്ക് ഒഴുകുന്നത്. ആഞ്ഞടിച്ച പ്രകൃതിക്ഷോഭത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്കായി സംസ്ഥാന തലസ്ഥാനം ഭേതങ്ങളില്ലാതെ ഒന്നിച്ചു.

ഭക്ഷണവസ്തുക്കൾ, കുടിവെള്ളം, ശുചീകരണ ഉത്പന്നങ്ങൾ, വസ്ത്രങ്ങൾ, മരുന്നുകൾ തുടങ്ങി ആവശ്യങ്ങൾക്കനുസരിച്ച് ശേഖരണ കേന്ദ്രങ്ങളിലേക്ക് ഓഴുകിയെത്തി. ശേഖരണം ആരംഭിച്ച ആരംഭിച്ച ആദ്യ ദിനം ഏഴ് ടണ്ണും രണ്ടാം ദിനം 13 ടൺ അവശ്യവസ്തുക്കളും കയറ്റിഅയച്ചിരുന്നു. മാധ്യമ പ്രവർത്തകർ പ്രസ്ക്ലബ് കേന്ദ്രീകരിച്ച് നടത്തിയ ശേഖരണ യഞ്ജത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

Full View

തിരുവനന്തപുരം കോർപറേഷന് അകവും പുറവും അക്ഷരാർഥത്തിൽ പ്രളയ ദുതാശ്വാസകേന്ദ്രമായി. നാടിന് നന്മ പകരാൻ രാഷ്ട്രീയ പാർട്ടികളും തെരുവിലിറങ്ങി. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് സമാഹരിച്ച നാല് ലോഡ് അവശ്യവസ്തുക്കൾ മലപ്പുറം, വയനാട് ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് യാത്ര തിരിച്ചു.

ജില്ലാ പഞ്ചായത്ത് സമാഹരിച്ച 15 ലക്ഷം രൂപയുടെ അവശ്യ മരുന്നുകളടങ്ങിയ ഒരു ലോഡും ഇതിനോടൊപ്പം പുറപ്പെട്ടിട്ടുണ്ട്. ജില്ലാ പഞ്ചായത്തിന്‍റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങൾ, ജില്ലാ ലൈബ്രറി കൗണ്‍സിൽ, കുടുംബശ്രീ തുടങ്ങിയവയുടെ നേതൃത്വത്തിലും വിഭവസമാഹരണം നടക്കുന്നുണ്ട്. പ്രതികൂല കാലാവസ്ഥയിലും ഗ്രാമീണ മേഖലയിലടക്കം ജനപ്രതിനിധികളും സന്നദ്ധ പ്രവർത്തകരും വിഭവ സമാഹരണത്തിൽ ഇപ്പോഴും സജീവമാണ്.

Tags:    

Similar News