ജോസഫ് എം പുതുശേരി കേരള കോണ്‍ഗ്രസ് വിട്ടു

ഇടതുമുന്നണിയിലേക്ക് പോകാന്‍ താല്‍പര്യമില്ലെന്ന് ജോസഫ് എം. പുതുശേരി

Update: 2020-09-24 05:32 GMT
Advertising

കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗം നേതാവും മുൻ എംഎൽഎയുമായ ജോസഫ് എം പുതുശ്ശേരി പാർട്ടി വിട്ടു . ജോസ് വിഭാഗം ഇടതു മുന്നണിയിലേക്ക് പോകുന്നതില്‍ പ്രതിഷേധിച്ചാണ് പുതുശ്ശേരി ജോസഫ് വിഭാഗത്തിനൊപ്പം ചേര്‍ന്നത്. യുഡിഎഫിൽ ഉറച്ചു നിൽക്കുന്നവരെ സംരക്ഷിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.

ഇടതു മുന്നണി പ്രവേശനത്തിന്‍റെ പടിവാതിലിൽ നിൽക്കുമ്പോഴാണ് ജോസ് കെ. മാണി വിഭാഗത്തിന് തിരിച്ചടിയായി മുതിർന്ന നേതാവ് ജോസഫ് എം. പുതുശ്ശേരി പാർട്ടി വിട്ടത്. പുതുശ്ശേരിയും അനുയായികളും എതിർ പാളയമായ ജോസഫ് പക്ഷത്തേക്ക് ചേക്കേറുന്നത് ജോസ് വിഭാഗത്തിന് ഏറ്റ തിരിച്ചടിക്ക് ആഘാതം കൂട്ടും. ഇടത് മുന്നണിയിലേക്ക് പോകാനുള്ള ജോസ് കെ. മാണിയുടെ തീരുമാനം ആത്മഹത്യാപരമെന്നാണ് പുതുശ്ശേരി വിശേഷിപ്പിച്ചത്.

Full View

എന്നാൽ പാർട്ടി ഫോറംങ്ങളിൽ പുതുശ്ശേരി ഇത്തരം അഭിപ്രയം പറഞ്ഞിട്ടില്ലെന്ന് ജോസ് വിഭാഗം പ്രതികരിച്ചു. യുഡിഎഫിനൊപ്പം ഉറച്ചു നിൽക്കുന്നവരെ സംരക്ഷിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവർത്തിച്ചു.

ഉപാധികൾ ഇല്ലാതെയാണ് ജോസഫ് എം പുതുശ്ശേരി പിജെ ജോസഫിനൊപ്പം ചേരുന്നതെങ്കിലും ഭാവി കാര്യങ്ങളിൽ ഉചിതമായ തീരുമാനം ഉണ്ടാകുമെന്നു പി ജെ ജോസഫ് പറയുന്നു.

യു.ഡി.എഫ് ബന്ധം വിച്ഛേദിക്കപ്പെട്ട ശേഷം കേരള കോണ്‍ഗ്രസ്സില്‍ എമ്മില്‍ നിന്ന് പുറത്തുവരുന്ന ആദ്യ നേതാവാണ് പുതുശേരി. കല്ലൂപ്പാറ മുന്‍ എം.എല്‍.എയാണ് ജോസഫ് എം. പുതുശേരി. കഴിഞ്ഞ തവണ തിരുവല്ല സീറ്റില്‍ പരാജയപ്പെട്ട അദ്ദേഹം പത്തനംതിട്ട ജില്ലയില്‍ നിയമസഭ സീറ്റിന് ആഗ്രഹം പ്രകടിപ്പിച്ചുണ്ടെന്നാണ് അറിയുന്നത്.

Full View
Tags:    

Similar News