പാറക്കൽ അബ്ദുല്ല എം.എൽ.എയുടെ സഹോദരൻ അന്തരിച്ചു

കുറ്റ്യാടി എം.എൽ.എ പാറക്കൽ അബ്ദുല്ലയുടെ സഹോദരനും സാമൂഹിക സന്നദ്ധ പ്രവർത്തകനുമായ പാറക്കൽ ഹാരിസ് (49)അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിൽ അർബുദബാധിതനായി ചികിത്സയിലായിരുന്നു.

Update: 2021-03-24 09:56 GMT
പാറക്കൽ അബ്ദുല്ല എം.എൽ.എയുടെ സഹോദരൻ അന്തരിച്ചു
AddThis Website Tools
Advertising

കുറ്റ്യാടി എം.എൽ.എ പാറക്കൽ അബ്ദുല്ലയുടെ സഹോദരനും സാമൂഹിക സന്നദ്ധ പ്രവർത്തകനുമായ പാറക്കൽ ഹാരിസ് (49)അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിൽ അർബുദബാധിതനായി ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ ഹൃദയഘാദത്തെ തുടർന്നായിരുന്നു അന്ത്യം. വടകര, ഏറാമല തച്ചർകണ്ടി പരേതനായ മൊയ്തുഹാജി-വീരോളി കുഞ്ഞാമി എന്നിവരുടെ മകനാണ്.

ഭാര്യ: വി.വി ആയിഷ തൂണേരി. മക്കൾ: അബ്ദുൽ മാജിദ്, ഷാന നസ്രിൻ , ദിൽന ഫാമിയ. സഹോദരങ്ങൾ : കോൺഗ്രസ് നേതാവ് പാറക്കൽ ‌മുഹമ്മദ്, സമീർ പാറക്കൽ, കുഞ്ഞിപാത്തു. സഫിയ, ശരീഫ,നസീമ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് ഏറാമല ജുമാ മസ്ജിദിൽ. ഖത്തറിലും ഒമാനിലുമായി ബിസിനസ് സംരംഭങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന ഹാരിസ് പ്രവാസികൾക്കിടയിൽ സന്നദ്ധ രംഗത്ത് സജീവ സാന്നിദ്ധ്യമായിരുന്നു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News