തുടർഭരണം വന്നാൽ കോൺഗ്രസ് ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമാകുമെന്ന് ഇന്നസെന്റ്
കോണ്‍ഗ്രസിനെതിരെ പരിഹാസവുമായി നടനും മുന്‍ എം.പിയുമായ ഇന്നസെന്റ്. ഇനിയും തുടര്‍ഭരണം വന്നാല്‍ കോണ്‍ഗ്രസ് എന്ന പാര്‍ട്ടി തന്നെ ഈ ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമാകുമെന്നും ഇന്നസെന്റ്
കോണ്‍ഗ്രസിനെതിരെ പരിഹാസവുമായി നടനും മുന്‍ എം.പിയുമായ ഇന്നസെന്റ്. ഇനിയും തുടര്‍ഭരണം വന്നാല്‍ കോണ്‍ഗ്രസ് എന്ന പാര്‍ട്ടി തന്നെ ഈ ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമാകുമെന്നും അതുകൊണ്ടാണ് തുടര്‍ഭരണത്തില്‍ താല്‍പര്യമില്ലാത്തതെന്നും ഇന്നസെന്റ് പറഞ്ഞു. കൊല്ലത്ത് മുകേഷിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കവെയായിരുന്നു കോണ്‍ഗ്രസിനെതിരെയുള്ള ഇന്നസെന്റിന്റെ പരിഹാസം. ഒറ്റ സ്ഥലത്ത് കോണ്‍ഗ്രസ് ഇല്ല. വേറൊരിടത്തും ഇല്ലാത്തത് കൊണ്ടാണ് കേന്ദ്രത്തില്‍ നിന്ന് നേതാക്കള്‍ ഇവിടേക്ക് വരുന്നത്. പല സ്ഥലങ്ങളിലും അവസാനിച്ചു. ഇവിടെയെങ്ങാനും കിട്ടിയാലോ എന്ന് കരുതിയാണ് ഇവിടേക്ക് വരുന്നതെന്ന് ഇന്നസെന്റ് പറഞ്ഞു.
'മുഖ്യമന്ത്രി രാജിവെയ്ക്കണം, മുഖ്യമന്ത്രി രാജിവെയ്ക്കണം, ഇതുമാത്രമാണ് അവര്‍ക്ക് പറയുവാനുള്ളത്. ഇത് കുറേ തവണ കേട്ടപ്പോള്‍ എനിക്കും തോന്നി, എന്നാല്‍ ഒന്നു രാജിവച്ചുകൂടേയെന്ന്. ഒരു ദിവസം മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു, ‘എത്രയോ നാളുകളായി അവര്‍ ഇങ്ങനെ രാജിവയ്ക്കൂ, രാജിവയ്ക്കൂ എന്നു പറയുന്നു എന്നാല്‍ ഒന്ന് സമ്മതിച്ചുകൊടുത്തൂടെ.’ അപ്പോള്‍ അദ്ദേഹം പറഞ്ഞു, ‘ ഇന്നസെന്റേ, ഞാന്‍ രാജിവച്ചിട്ട് ഈ സ്ഥാനം അവരുടെ കയ്യില്‍ ഏല്‍പിച്ചാലുളള സ്ഥിതി ഒന്ന് ആലോചിച്ചു നോക്കിക്കേ.’ എന്നായിരുന്നു, ഇന്നസെന്റ് പറഞ്ഞു. മുകേഷിനെ എല്ലാവരും വിജയിപ്പിക്കണമെന്നും അങ്ങനെ കേരളത്തിലൊരു തുടര്‍ഭരണം ഉണ്ടാകണമെന്നും ആ തുടര്‍ഭരണത്തിലൂടെ പിണറായി വിജയന്‍ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരണമെന്നും ഇന്നസെന്റ് പറഞ്ഞു.