ഇരട്ടവോട്ട് തടയാൻ ബൂത്ത് ഏജന്‍റുമാർക്ക് സംരക്ഷണം വേണമെന്ന് പ്രതിപക്ഷ നേതാവ്
140 നിയോജക മണ്ഡലങ്ങളിലേയും യുഡിഎഫ് സ്ഥാനാർഥികൾ സംരക്ഷണം ആവശ്യമുള്ള ബൂത്തുകളുടെ ലിസ്റ്റ് തയ്യാറാക്കുന്നുണ്ട്.
Update: 2021-04-02 02:44 GMT
ഇരട്ടവോട്ട് തടയാൻ ബൂത്ത് ഏജന്‍റുമാർക്ക് സംരക്ഷണം വേണമെന്ന് പ്രതിപക്ഷം. ആവശ്യമുന്നയിച്ച് പ്രതിപക്ഷ നേതാവ് തെരെഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി.
സംരക്ഷണത്തിനായി കേന്ദ്രസേനയെ നിയോഗിക്കണമെന്ന ഹൈക്കോടതി വിധി പാലിക്കാൻ നടപടിയെടുക്കണമെന്നും കത്തിൽ പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. 140 നിയോജക മണ്ഡലങ്ങളിലേയും യുഡിഎഫ് സ്ഥാനാർഥികൾ സംരക്ഷണം ആവശ്യമുള്ള ബൂത്തുകളുടെ ലിസ്റ്റ് തയ്യാറാക്കുന്നുണ്ട്.
അത് കളക്ടർമാർക്ക് നൽകും. അത് പരിഗണിച്ചു കൊണ്ട് ബൂത്ത് ഏജന്‍റുമാർക്ക് സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ടാണ് ചെന്നിത്തല തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.