കൊച്ചിയിലെ ആഡംബര ഹോട്ടലുകളിൽ റെയ്ഡ്; നാല് പേര്‍ അറസ്റ്റില്‍

കസ്റ്റംസ്, എന്‍സിബി, ഡിആര്‍ഐ സംയുക്ത പരിശോധനയിലാണ് മയക്കുമരുന്ന് ശേഖരം പിടികൂടിയത്.

Update: 2021-04-11 01:17 GMT
കൊച്ചിയിലെ ആഡംബര ഹോട്ടലുകളിൽ റെയ്ഡ്; നാല് പേര്‍ അറസ്റ്റില്‍
AddThis Website Tools
Advertising

കൊച്ചിയിലെ അഞ്ച് ആഡംബര ഹോട്ടലുകളിൽ റെയ്ഡ്. മയക്കുമരുന്നുകള്‍ പിടികൂടി. നാല് പേരെ അറസ്റ്റ് ചെയ്തു. കസ്റ്റംസ്, എന്‍സിബി, ഡിആര്‍ഐ സംയുക്ത പരിശോധനയിലാണ് മയക്കുമരുന്ന് ശേഖരം പിടികൂടിയത്.

ഇന്നലെ രാത്രി 11.45ന് ആരംഭിച്ച റെയ്ഡ് പുലർച്ചെ 3.45 വരെ നീണ്ടു. നിശാ പാര്‍ട്ടികള്‍ നടക്കുമ്പോഴായിരുന്നു റെയ്ഡ്. ഡിജെ പാർട്ടികളിൽ മയക്കുമരുന്ന് ഉപയോഗം വ്യാപകമെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു സംയുക്ത പരിശോധന.

കഞ്ചാവ്, എംഡിഎംഎ തുടങ്ങിയ മയക്കുമരുന്നുകള്‍ കൊച്ചിയിലെ ഹോളിഡേ ഇൻ എന്ന ഹോട്ടലിൽ നിന്നും പിടിച്ചെടുത്തു. ആലുവ സ്വദേശി ഡിസ്കോ ജോക്കി എന്ന അൻസാർ, നിശാപാർട്ടി സംഘാടകരായ നിസ്വിൻ, ജോമി ജോസ്, ഡെന്നീസ് റാഫേൽ എന്നിവരാണ് അറസ്റ്റിലായത്.

Full View
Tags:    

Similar News