നീലഗിരി കോരംചാലില്‍ കാട്ടാനയുടെ ചവിട്ടേറ്റ് 45കാരന്‍ കൊല്ലപ്പെട്ടു

ഒരു വർഷത്തിനിടെ കാട്ടാന ആക്രമണത്തിൽ ഇവിടെ അഞ്ചുപേർ മരിച്ചതായി പ്രദേശവാസികൾ ആരോപിക്കുന്നു

Update: 2023-09-26 12:20 GMT
45 year old man, killed,wild elephant,elephant attack
AddThis Website Tools
Advertising

വയനാട്-തമിഴ്നാട് അതിർത്തിയായ  നീലഗിരി കോരംചാലില്‍ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു. തമിഴ്നാട് നീലഗിരി കോരംചാൽ സ്വദേശി കുമാരൻ എന്ന 45കാരനാണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം

കാട്ടാനയുടെ ചവിട്ടേറ്റാണ് കുമാരന്‍ കൊല്ലപ്പെട്ടത്. വയനാട് ജില്ലയുടെയും തമിഴ്നാടിന്റെയും അതിർത്തിയിലുള്ള ചേരമ്പാടി കോരഞ്ചാലിലാണ് സംഭവം നടന്നത്. ചപ്പന്തോടിലുള്ള വീട്ടിൽ നിന്ന് ചേരമ്പാടിയിലേക്ക് നടന്നുപോവുകയായിരുന്നു കുമാരൻ. ഈ സമയത്തായിരുന്നു കാട്ടാനയുടെ ആക്രമണം. ഗുരുതരമായി പരിക്കേറ്റ കുമാരന്‍ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് തമിഴ്നാട് പൊലീസും തമിഴ്നാട് വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. സ്ഥിരമായി കാട്ടാന ശല്യമുള്ള മേഖലയാണ് നീലഗിരി കോരംചാല്‍. 2023 ജൂലൈയില്‍ പ്രദേശവാസിയായ ഒരു യുവതി ഇവിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു

കാട്ടാന ശല്യത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ ഇപ്പോള്‍ ചേരമ്പാടി റോഡ് ഉപരോധിക്കുകയാണ്. ഒരു വർഷത്തിനിടെ കാട്ടാന ആക്രമണത്തിൽ ഇവിടെ അഞ്ചുപേർ മരിച്ചതായി പ്രദേശവാസികൾ ആരോപിക്കുന്നു

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News