''ഈ 15 രൂപ കൂടി നീയെടുത്തോ എന്നു പറഞ്ഞ് തള്ളി''; ടിക്കറ്റ് എടുത്തില്ലെന്ന് ആരോപിച്ച് 67കാരന് ക്രൂരമർദനം

വൈക്കം-കൈപ്പുഴമുട്ട് റൂട്ടിൽ ഓടുന്ന ശ്രീ ഗണേഷ് ബസ്സിലെ ജീവനക്കാരാണ് വയോധികനെ മർദിച്ചത്, പ്രതികളെ അറസ്റ്റ് ചെയ്തു

Update: 2023-10-15 06:46 GMT
A 67-year-old man was brutally beaten in Vaikom for allegedly not taking a ticket
AddThis Website Tools
Advertising

കോട്ടയം: വൈക്കത്ത് യാത്രക്കാരനെ മർദിച്ച സ്വകാര്യ ബസ് ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ. ടിക്കറ്റ് എടുത്തില്ലെന്ന് ആരോപിച്ചായിരുന്നു ക്രൂര മർദനം. വൈക്കം പോലീസാണ് പ്രതികളെ പിടികൂടിയത്. 

കുമരകം സ്വദേശി ആദർശ് പ്രസന്നൻ (27), ചെങ്ങളം സ്വദേശി വിഷ്ണു പി.ബി (28) എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. വൈക്കം - കൈപ്പുഴമുട്ട് റൂട്ടിൽ ഓടുന്ന ശ്രീ ഗണേഷ് എന്ന ബസ്സിലെ ജീവനക്കാരാണ് ഇരുവരും . കഴിഞ്ഞ 11നാണ് ബസ് യാത്രക്കാരനായ തലയാഴം സ്വദേശി അറുപത്തിയേഴുകാരൻ ചിദംബരനെ പ്രതികൾ ഇരുവരും ചേർന്ന് മർദിച്ചത്. ടിക്കറ്റ് എടുത്തില്ലെന്ന് ആരോപിച്ചായിരുന്നു മർദനം. തുടർന്ന് വണ്ടിയിൽ നിന്നും തള്ളി താഴെ ഇട്ടു. പരിക്കേറ്റ ചിദംബരൻ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ തേടി.

Full View

വൈക്കം സ്‌റ്റേഷൻ ഹൗസ് ഓഫീസർ രാജേന്ദ്രൻ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News