Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
തിരുവനന്തപുരം: നെയ്യാറ്റിൻകര ചെങ്കൽ സ്കൂളിലെ ഏഴാം ക്ലാസുകാരിയെ പാമ്പ് കടിച്ചു. ചെങ്കൽ ജയ നിവാസിൽ നേഘ (12)യെയാണ് പാമ്പ് കടിച്ചത്. ക്ലാസിനുള്ളിൽ കൂട്ടുകാരിയുടെ കൂടെ ഇരിക്കുമ്പോഴായിരുന്നു കാലിൽ കടിയേറ്റത്. സ്കൂളിൽ ക്രിസ്മസ് ആഘോഷം നടക്കുന്നതിനിടെയാണ് സംഭവം.
നേഘയെ ചെങ്കൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും, തുടർന്ന് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും പ്രവേശിപ്പച്ചു. നിലവിൽ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ വിദ്യാർത്ഥിനി നിരീക്ഷണത്തിലാണ്. വിദ്യാർത്ഥിനിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.