പേവിഷബാധ പ്രതിരോധ വാക്‌സിന്റെ ഒരു ബാച്ച് പിൻവലിച്ചു

വാക്സിന്‍റെ സാമ്പിൾ കേന്ദ്ര ലാബിലേക്ക് വീണ്ടും പരിശോധനക്ക് അയക്കുന്ന സാഹചര്യത്തിലാണ് നടപടി

Update: 2022-09-08 11:03 GMT
Advertising

തിരുവനന്തപുരം: പേവിഷബാധ പ്രതിരോധ വാക്‌സിന്റെ ഒരു ബാച്ച് പിൻവലിച്ചു. KB 21002 എന്ന ബാച്ചാണ് പിൻവലിച്ചത്. വെയർ ഹൗസുകൾക്ക് ഇതുസംബന്ധിച്ച് കെ.എം.സിസിഎൽ നിർദേശം നൽകി. വാക്‌സിന്റെ ഗുണനിലവാരം പരിശോധിക്കാൻ വേണ്ടി സാമ്പിൾ കേന്ദ്ര ലാബിലേക്ക് വീണ്ടും പരിശോധനക്ക് അയക്കുന്ന സാഹചര്യത്തിലാണ് നടപടി.

പേവിഷ വാക്‌സിൻ ഫലപ്രദമല്ല എന്ന വിമർശനം പല കോണുകളിൽ നിന്ന് ഉയർന്നുവന്നിരുന്നു. എന്നാൽ കേന്ദ്ര ലാബിൻറെ അനുമതിയോടുകൂടിയാണ് വിതരണം ചെയ്തതെന്നായിരുന്നു സംസ്ഥാന സർക്കാറിന്റെ നിലപാട്. പേവിഷബാധ വാക്സിന് എല്ലാ വിധ ഗുണനിലവാരവുമുണ്ട് എന്ന് നിയമസഭയിലടക്കം ആരോഗ്യമന്ത്രിയും പറഞ്ഞിരുന്നു.

എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ വ്യത്യസ്തമായ നിലപാടാണ് സ്വീകരിച്ചിരുന്നത്. വാക്‌സിനുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് ആശങ്കയുള്ള പശ്ചാത്തലത്തിൽ ഉന്നതതല ഉന്നതതല സമിതിയെ കൊണ്ട് വിശദ പരിശേധന നടത്തുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഈ തീരുമാനത്തിന് പിന്നാലെയാണ് വാക്‌സിന്റെ ഒരു ബാച്ച് പിൻവലിക്കാൻ കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ തീരുമാനിച്ചിരിക്കുന്നത്.

Full View

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Bureau

contributor

Similar News