അഭിഭാഷകയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്: അഡ്വ. ഷാനവാസ് ഖാന്റെ മുൻകൂർ ജാമ്യഹർജിയിൽ ഇന്ന് വിധി
മുൻകൂർ ജാമ്യ ഹർജി പരിഗണിക്കവേ പ്രോസിക്യൂഷൻ മൗനം പാലിച്ചുവെന്ന് പരാതി
കൊല്ലം: കൊല്ലത്ത് യുവ അഭിഭാഷകയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി ഷാനവാസ് ഖാന്റെ മുൻകൂർ ജാമ്യഹർജിയിൽ ഇന്ന് വിധി. ജില്ലാ കോടതിയാണ് വിധി പറയുക ഷാനവാസ് ഖാന് അനുകൂലമായ പോലീസ് നിലപാടിന് എതിരെ പ്രതിഷേധം ശക്‌തമാക്കുമെന്ന് വിമൻ ജസ്റ്റിസ് മൂവ്മെന്റ് അറിയിച്ചു..
ജാമ്യമില്ല വകുപ്പുകൾ ചുമത്തി എടുത്ത കേസിൽ കൊല്ലത്തെ മുതിർന്ന അഭിഭാഷകനും സിപിഎം ഏരിയ കമ്മിറ്റി അംഗവുമായ ഷാനവാസ് ഖാൻ നൽകിയ മുൻകൂർ ജാമ്യ ഹർജിയിൽ ആണ് ജില്ലാ കോടതി ഇന്ന് വിധി പറയുക. മുൻകൂർ ജാമ്യ ഹർജി പരിഗണിക്കവേ പ്രോസിക്യൂഷൻ വേണ്ടി ഹാജരായ ആർഎസ് സേതുനാഥപിള്ള മൗനം പാലിച്ചുവെന്ന് അഭിഭാഷക പരാതിയിൽ പറയുന്നു.
പൊലീസ് നടപടികളിൽ സംശയം ഉണ്ടായിരുന്ന പരാതിക്കാരി മറ്റൊരു അഭിഭാഷകനെ ചുമതലപെടുത്തിയിരുന്നു. അഡ്വ അലി സവാദ് ആണ് പരാതിക്കാരിക്ക് വേണ്ടി ഹാജരായത്. അതേസമയം അറസ്റ്റ് വൈകുന്നതിനു എതിരെ പ്രതിഷേധവും ശക്‌തം ആകുന്നുണ്ട്.
വനിതാ അവകാശ കൂട്ടായ്മയ്ക്ക് പിന്നാലെ വുമൺ ജസ്റ്റിസ് മൂവ്മെന്റിന്റെ നേതൃത്വത്തിലും പ്രതിഷേധ മാർച്ച് നടത്തി. പ്രതിക്കെതിരെ നിയമപരമായി ഏതറ്റം വരെയും പോകാനാണ് പരാതിക്കാരിയുടെ തീരുമാനം.