തിരുവനന്തപുരത്ത് വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ കത്തിയ നിലയിൽ

കണിയാപുരം സ്വദേശിയായ ഷാഹിനയുടെ സ്കൂട്ടറാണ് കത്തി നശിച്ചത്

Update: 2022-12-06 01:56 GMT
Editor : Jaisy Thomas | By : Web Desk
തിരുവനന്തപുരത്ത് വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ കത്തിയ നിലയിൽ

Fire

AddThis Website Tools
Advertising

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ കത്തിയ നിലയിൽ. കണിയാപുരം സ്വദേശിയായ ഷാഹിനയുടെ സ്കൂട്ടറാണ് കത്തി നശിച്ചത്. സമീപവാസിയായ നൗഫലാണ് സ്കൂട്ടർ കത്തിച്ചതെന്നാണ് ഷാഹിനയുടെ ആരോപണം .

രാത്രി 11.30 ഓടെ വീട്ടിനുള്ളിൽ പുക നിറഞ്ഞത് ശ്രദ്ധയിൽപ്പെട്ട് നോക്കിയപ്പോഴാണ് സ്കൂട്ടർ കത്തുന്നത് കണ്ടത്. വെള്ളം ഒഴിച്ച് തീ കെടുത്താതിരിക്കാനെന്നോണം വീട്ടിനു പുറത്തെ ടാപ്പുകൾ തുറന്നുവിട്ട നിലയിലായിരുന്നു. വീട്ടിൽ ഉണ്ടായിരുന്നവരും സമീപവാസികളും ചേർന്ന് തീയണച്ചെങ്കിലും സ്കൂട്ടർ പൂർണ്ണമായും നശിച്ചു. ഷാഹിനയെ കുറിച്ച് അപവാദം പറഞ്ഞു എന്ന് ആരോപിച്ച്  സഹോദരനായ സനീറും നൗഫലും തമ്മിൽ കഴിഞ്ഞദിവസം വാക്കു തർക്കം ഉണ്ടായിരുന്നു. ഇതേത്തുടർന്നുള്ള വൈരാഗ്യമാണ് സ്കൂട്ടർ കത്തിക്കാൻ കാരണമെന്ന് ഷാഹിന പറയുന്നു.

മംഗലപുരം പൊലീസ് നൗഫലിനെ കസ്റ്റഡിയിലെടുത്തെങ്കിലും ഇയാളാണോ സ്കൂട്ടർ കത്തിച്ചതെന്ന കാര്യം ഉറപ്പിച്ചിട്ടില്ല. ആറ്റിങ്ങൽ ഡി.വൈ.എസ്.പിക്കും ഷാഹിന പരാതി നൽകിയിട്ടുണ്ട്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News