ആനപ്പുറത്തിരുന്ന സുധാകരൻ ഇപ്പോൾ ആനപ്പിണ്ഡത്തെ തോൽപ്പിക്കുന്ന സുധാകരനായി മാറി: പരിഹാസവുമായി എ.എ റഹീം

കെ.വി തോമസിന് ഐഐസിസി നൽകിയ കാരണം കാണിക്കൽ നേട്ടീസുമായി ബന്ധപ്പെട്ട് പ്രതികരിക്കാനില്ലെന്ന് കെ.സുധാകരൻ

Update: 2022-04-11 17:44 GMT
Editor : afsal137 | By : Web Desk
ആനപ്പുറത്തിരുന്ന സുധാകരൻ ഇപ്പോൾ ആനപ്പിണ്ഡത്തെ തോൽപ്പിക്കുന്ന സുധാകരനായി മാറി: പരിഹാസവുമായി എ.എ റഹീം
AddThis Website Tools
Advertising

കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെ പരിഹസിച്ച് എ.എ റഹീം എംപി. ആനപ്പുറത്തിരുന്ന സുധാകരൻ ഇപ്പോൾ ആനപ്പിണ്ഡത്തെ തോൽപ്പിക്കുന്ന സുധാകരനായി മാറിയെന്നായിരുന്നു റഹീമിന്റെ പരാമർശം. സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്തിതിനെ ചൊല്ലി കെ.വി തോമസിന് എ.ഐ.സി.സി കാരണം കാണിക്കൽ നോട്ടീസ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് റഹീമിന്റെ പരിഹാസം.

കോൺഗ്രസ് കെ വി തോമസിനെ ഒരു ചുക്കും ചെയ്യില്ലെന്നും കെ.വി തോമസ് എന്ന നേതാവിനെ നിലക്ക് നിർത്താൻ പറ്റാത്ത കെ സുധാകരൻ പണി നിർത്തി പോകുന്നതാണ് നല്ലതെന്നും അദ്ദേഹം തുറന്നടിച്ചു. കെ.വി തോമസിന് ഐഐസിസി നൽകിയ കാരണം കാണിക്കൽ നേട്ടീസുമായി ബന്ധപ്പെട്ട് പ്രതികരിക്കാനില്ലെന്നായിരുന്നു കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ നിലപാട്. കെ വി തോമസിന് മറുപടി നൽകാൻ അച്ചടക്ക സമിതി ഒരാഴ്ച സമയം കൊടുത്തിട്ടുണ്ട്, കാത്തിരിക്കാമെന്നും സുധാകരൻ പറഞ്ഞു.

കാരണം കാണിക്കൽ നോട്ടീസിന് വ്യക്തമായ മറുപടി നൽകുമെന്ന് കെ.വി തോമസും വ്യക്തമാക്കി. താൻ ഒരു തെറ്റും ചെയ്തിട്ടില്ല. പുറത്താക്കിയാലും കോൺഗ്രസുകാരനായി തുടരും. മറുപടി കൊടുക്കാൻ 48 മണിക്കൂർ മതി. അച്ചടക്ക സമിതി എന്ത് നടപടി എടുത്താലും ഞാൻ അംഗീകരിക്കും. എ.കെ ആന്റണി നീതിപൂർവ്വമായെ പ്രവർത്തിക്കൂ എന്ന് എനിക്കുറപ്പുണ്ട്. കെ.വി തോമസ് പറഞ്ഞു.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News