എറണാകുളം കാക്കനാട്ട് ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; സ്ത്രീ മരിച്ചു

എടത്തല സ്വദേശിനി നസീറ എന്ന സുലു(55)വാണ് മരിച്ചത്

Update: 2024-10-30 05:04 GMT
Editor : Jaisy Thomas | By : Web Desk
Advertising

കൊച്ചി: എറണാകുളം കാക്കനാട് ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. എടത്തല സ്വദേശിനി നസീറ എന്ന സുലു(55)വാണ് മരിച്ചത്.

നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട് . ബസ് ലോറിയിൽ ഇടിച്ച ശേഷം കടയിലേക്ക് കയറുകയായിരുന്നു. കാക്കനാട് ജഡ്ജിമുക്കിലാണ് അപകടമുണ്ടായത്. പുക്കാട്ടുപടി - എറണാകുളം റൂട്ടിലെ സുൽത്താൻ ബസാണ് ഇടിച്ചത്. സ്കൂള്‍ വിദ്യാർഥികൾ അടക്കം നിറയെ യാത്രക്കാർ ബസിലുണ്ടായിരുന്നു.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News