സാമൂഹ്യ വിരുദ്ധരുമായി ബന്ധം സ്ഥാപിക്കുന്ന പൊലീസുകാർക്കെതിരെ കര്‍ശന നടപടി; മുന്നറിയിപ്പുമായി ഡി.ജി.പി
'ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ തടയാൻ ജില്ലാ പൊലീസ് മേധാവിമാര്‍ പ്രചരണം നടത്തണം'
Update: 2024-06-15 11:55 GMT
തിരുവനന്തപുരം: സാമൂഹ്യവിരുദ്ധരുമായി ബന്ധം സ്ഥാപിക്കുന്ന പൊലീസുകാർക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ഡി.ജി.പിയുടെ മുന്നറിയിപ്പ്. സര്‍വീസില്‍ നിന്നുതന്നെ നീക്കം ചെയ്യാന്‍ നടപടി വേണമെന്നും ഡി.ജി.പി പറഞ്ഞു. പൊലീസുകാർക്കെതിരെയുള്ള ശിക്ഷാനടപടികള്‍ നിശ്ചിതസമയത്തിനകം പൂര്‍ത്തിയാക്കാനും നിർദേശമുണ്ട്.
സമീപകാലത്ത് പൊലീസും ഗുണ്ടകളും തമ്മിലുള്ള ബന്ധവുമായി ബന്ധപ്പെട്ട നിരവധി വാർത്തകൾ പുറത്തുവന്നിരുന്നു. പൊലീസ് ആസ്ഥാനത്ത് ചേർന്ന ക്രൈം റിവ്യൂ കോൺഫറൻസിലായിരുന്നു നിർദേശങ്ങൾ പങ്കുവെച്ചത്. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ തടയാൻ ജില്ലാ പോലീസ് മേധാവിമാര്‍ പ്രചരണം നടത്തണമെന്നും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ തടയാനും നടപടികൾ വേണമെന്നും അദ്ദേഹം പറഞ്ഞു.