'മഞ്ജുവും ശ്രീകുമാറും അടുപ്പത്തിലാണെന്നും ദിലീപിന് ശത്രുക്കളുണ്ടെന്നും പറയണം'; സാക്ഷിയെ സ്വാധീനിക്കുന്ന അഭിഭാഷകന്റെ ശബ്ദരേഖ പുറത്ത്

ദിലീപിൻറെ സഹോദരൻ അനൂപിനെ പറഞ്ഞ് പഠിപ്പിക്കുന്ന നിർണായക ശബ്ദരേഖ ഹൈക്കോടതിയിൽ

Update: 2022-04-19 08:02 GMT
Editor : Lissy P | By : Web Desk
മഞ്ജുവും ശ്രീകുമാറും അടുപ്പത്തിലാണെന്നും ദിലീപിന് ശത്രുക്കളുണ്ടെന്നും പറയണം; സാക്ഷിയെ സ്വാധീനിക്കുന്ന അഭിഭാഷകന്റെ ശബ്ദരേഖ പുറത്ത്
AddThis Website Tools
Advertising

കൊച്ചി: നടിയെ അക്രമിച്ച കേസിൽ പ്രോസിക്യൂഷൻ നിർണായക ശബ്ദരേഖ ഹൈക്കോടതിയിൽ ഹാജരാക്കി. സാക്ഷിയെ സ്വാധീനിക്കാൻ അഭിഭാഷകൻ ശ്രമിക്കുന്ന ശബ്ദരേഖയാണ് ഹാജരാക്കിയത്. ദിലീപിൻറെ സഹോദരൻ അനൂപിനെ പറഞ്ഞ് പഠിപ്പിക്കുന്നതാണ് ശബ്ദരേഖ.കേസിലെ പ്രധാന സാക്ഷിയാണ് അനൂപ്.

'ദിലീപിന് ശത്രുക്കളുണ്ടെന്ന് പറയണം. ശ്രീകുമാർ മേനോനും ലിബർട്ടി ബഷീറും ശത്രുവാണെന്ന് പറയണം.ശ്രീകുമാർ മേനോനും മഞ്ജവും തമ്മിൽ അടുപ്പമുണ്ടെന്ന് പറയണം തുടങ്ങിയ കാര്യങ്ങളാണ് അനൂപിനെ പഠിപ്പിക്കുന്നത്. കൂടാതെ ഗുരുവായൂരുള്ള ഡാൻസ് പ്രോഗ്രാമിൻറെ പേരിൽ വീട്ടിൽ വഴക്കുണ്ടായെന്നും  മഞ്ജുവും ദിലീപും തമ്മിൽ അകൽച്ചയിലായിരുന്നെന്ന രീതിയിൽ വേണം സംസാരിക്കാനെന്നും അഭിഭാഷകൻ പറയുന്നുണ്ട്.

'ഡാൻസ് പ്രോഗ്രാമുകളുടെ പേരിൽ ദിലീപുമായി മഞ്ജു പ്രശ്‌നമുണ്ടാക്കി. മഞ്ജു മദ്യപിക്കുമെന്ന് വേണം പറയാനെന്നും നിർദേശം നൽകുന്നുണ്ട്. കൂടാതെ ഡോ. ഹൈദരലിയുടെ ആശുപത്രിയിലെ രേഖകൾ തിരുത്തിയെന്നും സംസാരം ഡ്രൈവർ അപ്പുണി ദിലീപിന്റെ സന്തത സഹചാരിയല്ലെന്ന നിലപാടെടുക്കണമെന്നും രണ്ട് മണിക്കൂർ നീണ്ട ശബ്ദരേഖയില്‍  അനൂപിനോട് അഭിഭാഷകന്‍ പറയുന്നുണ്ട്. കേസിൽ വിചാരണ അട്ടിമറിച്ചതിന്റെ സുപ്രധാന തെളിവാണ് ശബ്ദരേഖ.വിചാരണയ്ക്ക് കൂടുതൽ സമയം ആവശ്യപ്പെട്ടുള്ള ഹരജിയിലാണ് കൂടുതൽ തെളിവ് ഹാജരാക്കിയത്. രണ്ട് മണിക്കൂർ നീണ്ട ശബ്ദരേഖയുടെ പൂർണരൂപം മീഡിയാവണിന് ലഭിച്ചു. 

Full View

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News