മുൻ എസ്എഫ്ഐ നേതാവിന് ഇൻ്റേണൽ മാർക്ക് കൂട്ടി നൽകിയത് ചട്ട വിരുദ്ധം; കാലിക്കറ്റ് സർവ്വകലാശാല നടപടി ഗവർണർ റദ്ദാക്കി
ഹാജർ രേഖപ്പെടുത്താതിന്റെ പേരിൽ തടഞ്ഞുവെച്ച മാർക്കാണ് നൽകിയതെന്ന വാദം ഗവർണർ തള്ളി
Update: 2024-09-08 03:51 GMT
കോഴിക്കോട്: മുൻ എസ്എഫ്ഐ നേതാവിന് ഇൻ്റേണൽ മാർക്ക് കൂടുതലായി അനുവദിച്ച കാലിക്കറ്റ് സർവ്വകലാശാല നടപടി ഗവർണർ റദ്ദാക്കി. മാർക്ക് കൂട്ടി നൽകിയത് സർവകലാശാല ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് രാജ്ഭവന്റെ നടപടി.
ചിട്ടയായി ഹാജർ രേഖപ്പെടുത്താതിന്റെ പേരിൽ തടഞ്ഞുവെച്ച മാർക്കാണ് എസ്എഫ്ഐ നേതാവിന് അധികമായി നൽകിയെന്ന സർവകലാശാലയുടെ വാദം ഗവർണർ തള്ളി. മാർക്ക് അനുവദിച്ച തീരുമാനം അടിയന്തരമായി പിൻവലിക്കാൻ സർവകലാശാലയ്ക്ക് നിർദേശം നൽകി.കാലിക്കറ്റ് സർവ്വകലാശാലയിൽ അസി.പ്രൊഫസറായ കെ. ഡയാനക്കെതിരെയാണ് ആരോപണം ഉയർന്നത്. ഡയാനയ്ക്ക് അധ്യാപകർ 17 മാർക്ക് കൂട്ടി നൽകി എന്നാണ് പരാതി.