ദത്ത് വിവാദം: അനുപമയും അജിത്തും സി.ഡബ്ല്യു.സിക്ക് മൊഴി നൽകി

Update: 2021-11-16 00:55 GMT
ദത്ത് വിവാദം: അനുപമയും അജിത്തും സി.ഡബ്ല്യു.സിക്ക് മൊഴി നൽകി
AddThis Website Tools
Advertising

അമ്മയറിയാതെ കുഞ്ഞിനെ തട്ടിക്കൊണ്ട് പോയി ദത്ത് നല്‍കിയ കേസില്‍ പരാതിക്കാരായ അനുപമയും അജിത്തും സിഡബ്ല്യുസിക്ക് മുന്നില്‍ മൊഴി നൽകി.മൊഴിയെടുക്കല്‍ നാല് മണിക്കൂര്‍ നീണ്ടു. സിഡബ്ല്യുസി ആവശ്യപ്പെട്ട രേഖകൾ ഇരുവരും ഹാജരാക്കി.

വൈകീട്ട് മൂന്നരയോടുകൂടിയാണ് സിഡബ്ല്യുസിക്ക് മുന്നില്‍ മൊഴി രേഖപ്പെടുത്താന്‍ അനുപമയും അജിത്തും എത്തിയത്. കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റും, അജിത്തിന്റെ വിവാഹമോചന സര്‍ട്ടിഫിക്കറ്റും സിഡബ്ല്യുസിക്ക് മുന്നില്‍ഹാജരാക്കി. മൊഴി നല്‍കിയ ശേഷംസിഡബ്ല്യുസിയും ശിശുക്ഷേമസമിതിയും ഒത്തുകളിക്കുകയാണോ എന്ന് സംശയമുള്ളതായി അനുപമ പറഞ്ഞു .

കേസ് കുടുംബകോടതി ഈ മാസം ഇരുപതിന് വീണ്ടും പരിഗണിക്കും. കേരള സര്‍ക്കാര്‍ കുഞ്ഞിനെ ഏറ്റെടുക്കുക, ആരോപണ വിധേയരെ മാറ്റി നിര്‍ത്തിക്കൊണ്ട് അന്വേഷണംനടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് അനുപമ ശിശുക്ഷേമസമിതിക്ക് മുന്നില്‍ ആരംഭിച്ച സമരം ആറാം ദിവസവും തുടരുകയാണ്

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Web Desk

By - Web Desk

contributor

Similar News