ഭക്ഷണത്തിൽ മായം ചേർക്കുന്നത് കൊലക്കേസിന് തുല്യം: മന്ത്രി എം.വി ഗോവിന്ദൻ

ലൈസൻസ് ഇല്ലാത്ത കടകൾ അടപ്പിക്കുമെന്നും ആരോഗ്യവകുപ്പുമായി ചേർന്ന് പരിശോധന ഊർജിതമാക്കുമെന്നും മന്ത്രി

Update: 2022-05-06 11:01 GMT
Advertising

ഭക്ഷണത്തിൽ മായം ചേർക്കുന്നത് കൊലക്കേസിന് തുല്യമാണെന്നും ലൈസൻസ് ഇല്ലാത്ത കടകൾ അടപ്പിക്കുമെന്നും മന്ത്രി എം.വി ഗോവിന്ദൻ. ആരോഗ്യവകുപ്പുമായി ചേർന്ന് പരിശോധന ഊർജിതമാക്കുമെന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു. സംസ്ഥാന സർക്കാർ അഞ്ച് വർഷം കൊണ്ട് 75 പദ്ധതി നടപ്പാക്കുമെന്ന് പറഞ്ഞുവെന്നും ഇക്കഴിഞ്ഞ കാലയളവിൽ 25 പ്രധാന പദ്ധതികൾ നടപ്പാക്കിയെന്നും മന്ത്രി അവകാശപ്പെട്ടു. സർക്കാർ വാർഷികത്തോടനുബന്ധിച്ച് നൂറുദിന കർമ പരിപാടികൾ നടത്തുമെന്നും പറഞ്ഞു.

സംസ്ഥാനത്ത് ഏകീകൃത തദ്ദേശ സ്വയം ഭരണ വകുപ്പ് യാഥാർത്ഥ്യമാക്കിയൈന്നും അതി ദാരിദ്ര്യ പട്ടികയിലുള്ള 60,606 കുടുംബങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുമെന്നും മന്ത്രി പറഞ്ഞു. ലഹരിമുക്ത കേരളം യാഥാർത്ഥ്യമാക്കാൻ നിരവധി പദ്ധതികൾ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ദേവനന്ദയുടെ മരണത്തിനുശേഷം സംസ്ഥാനമൊട്ടാകെ നടത്തിയ പരിശോധനയിൽ 115 കിലോ പഴകിയ മാംസം പിടിച്ചെടുത്തു നശിപ്പിച്ചെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കുട്ടിയുടെ മരണത്തിന് കാരണമായ ഷോപ്പിന്റെ ലൈസൻസ് പുതുക്കി നൽകിയിരുന്നില്ലെന്നും പ്രവർത്തിക്കരുതെന്ന് നിർദ്ദേശം നൽകിയിരുന്നെന്നും സർക്കാർ പറഞ്ഞു. എന്നാൽ ഇപ്പോൾ പിടികൂടിയ മാംസം എത്രപേരെ വകവരുത്തുമായിരുന്നെന്നും കുട്ടിയുടെ മരണത്തിനുശേഷം നാലു ദിവസമായി നടത്തിയ പരിശോധനകൾ നേരത്തെ നടത്തിയിരുന്നെങ്കിൽ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. വർഷം മുഴുവൻ നീളുന്ന ഇത്തരം മിന്നൽ പരിശോധനകൾ നടത്തണമെന്ന് നിർദേശിച്ചു.


Full View

Adulteration of food is tantamount to murder: Minister MV Govindan

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News