കോഴിക്കോട്- ഷാർജ എയർ ഇന്ത്യ ഐ.എക്‌സ്‌ 351 വിമാനത്തിന്റെ എഞ്ചിൻ തകരാറിൽ; യാത്ര വൈകുന്നു

രാവിലെ 11:45 ന് പുറപ്പെടേണ്ട വിമാനമാണിത്

Update: 2024-11-06 12:21 GMT
Editor : banuisahak | By : Web Desk
flight delay_air india
AddThis Website Tools
Advertising

മലപ്പുറം: എഞ്ചിൻ തകരാറിനെ തുടർന്ന് വിമാനയാത്ര വൈകുന്നതോടെ യാത്രക്കാർ ദുരിതത്തിൽ. കോഴിക്കോട് നിന്നും ഷാർജയിലേക്കുള്ള എയർ ഇന്ത്യ ഐ.എക്‌സ്‌ 351 വിമാനത്തിന്റെ എഞ്ചിനാണ് തകരാറിലായത്. രാവിലെ 11:45 ന് പുറപ്പെടേണ്ട വിമാനമാണിത്. കുട്ടികളും പ്രായമായവരുമടക്കം 180 യാത്രക്കാർ ആണ് വിമാനത്തിൽ ഉണ്ടായിരുന്നത്. 

യാത്രക്കാർ വിമാനത്തിൽ കയറിയതിന് ശേഷമാണ് യാത്ര മുടങ്ങിയത്. എ.സി പ്രവർത്തന സജ്ജം അല്ലാതിരുന്നതിനാൽ യാത്രക്കാർ രണ്ട് മണിക്കൂറിലധികം സമയം ദുരിതം അനുഭവിച്ചു. കനത്ത ചൂടിൽ പലർക്കും അടിയന്തര വൈദ്യസഹായം വരെ ആവശ്യമായി വന്നു. യാത്രയുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

Web Desk

By - Web Desk

contributor

Similar News