അക്ഷയ സെന്റർ ഉടമയെ അജ്ഞാതകേന്ദ്രത്തിലെത്തിച്ചു മര്‍ദിച്ചതായി പരാതി

ജീവനക്കാരിയുടെ ഭർത്താവിന്റെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്ന് ആരോപണം

Update: 2024-08-13 08:30 GMT
Editor : Shaheer | By : Web Desk
Advertising

കോഴിക്കോട്: അക്ഷയ സെന്റർ ഉടമയെ ജീവനക്കാരിയുടെ ഭർത്താവിന്റെ നേതൃത്വത്തിൽ സംഘം ചേർന്ന് ആക്രമിച്ചതായി പരാതി. ചാത്തമംഗലം സ്വദേശി ആബിദിനാണ് മർദനമേറ്റത്. തലയ്ക്കും വാരിയെല്ലിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

കഴിഞ്ഞ ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. സ്ഥാപനത്തിൽ കയറി യുവാവിനെ മർദിച്ച് അവശനാക്കിയ ശേഷം കാറിൽ കയറ്റിക്കൊണ്ടുപോയി. തുടർന്ന് അരീക്കോടിലെ അജ്ഞാതകേന്ദ്രത്തിലെത്തിച്ചും മർദനം തുടരുകയായിരുന്നു.

സംഭവത്തില്‍ യുവാവിന്‍റെ ബന്ധുക്കള്‍ മുക്കം പൊലീസില്‍ പരാതി നല്‍കി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആബിദ് അരീക്കോട്ട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Summary: Akshaya Center owner attacked by a gang in Kozhikode

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News