മന്ത്രിയുടെ ഉറപ്പ് പാഴായി; സപ്ലൈകോയിൽ അവശ്യസാധനങ്ങളില്ല
13 അവശ്യ ഭക്ഷ്യവസ്തുക്കൾ സപ്ലൈകോ ഓട്ട്‌ലെറ്റുകളിൽ ഇന്നുമുതൽ ലഭ്യമാകുമെന്ന് മന്ത്രി ജി.ആർ അനിൽ ഉറപ്പുനൽകിയിരുന്നു
തിരുവനന്തപുരം: സപ്ലൈകോയിൽ ഇന്നുമുതൽ അവശ്യസാധനങ്ങള്‍ ലഭ്യമാക്കുമെന്ന ഭക്ഷ്യമന്ത്രിയുടെ ഉറപ്പ് നടപ്പായില്ല. ഉറപ്പുനൽകിയ 13 ഇനങ്ങളിൽ പലയിടത്തും എല്ലാ സാധനങ്ങളും ലഭ്യമല്ലെന്നാണു വിവരം. തലസ്ഥാനത്തെ പ്രധാന ഔട്ട്‌ലെറ്റുകളിൽ മിക്കതിലും പല സാധനങ്ങളുമില്ല.
നാളെ അത്തം തുടങ്ങാനിരിക്കെയാണ് ഇന്നുമുതൽ അവശ്യസാധനങ്ങൾ സപ്ലൈകോയിൽ എത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ അറിയിച്ചിരുന്നത്. എന്നാൽ, ഉറപ്പുനൽകിയ 13 അവശ്യസാധനങ്ങളിൽ ഒന്നോ രണ്ടോ എണ്ണം മാത്രം വാങ്ങി മടങ്ങേണ്ട സ്ഥിതിയാണ് ഇന്നു പലയിടത്തുമുള്ളത്. ഉഴുന്ന്, പരിപ്പ്, വൻപയർ, മുളക് എന്നിവയാണ് തിരുവനന്തപുരം പഴവങ്ങാടിയിലുള്ള സപ്ലൈകോയിൽ ഇല്ലെന്ന് ഉപയോക്താക്കൾ പറയുന്നു.
മന്ത്രിയുടെ മണ്ഡലമായ നെടുമങ്ങാട് പീപ്പിൾസ് ബസാറിലും മുളകും വൻപയറും ഉഴുന്നും ലഭ്യമല്ല. ലോഡ് എത്തിയാൽ മാത്രമേ മുഴുവൻ സാധനങ്ങളും നൽകാൻ കഴിയൂവെന്ന് സപ്ലൈകോ ജീവനക്കാർ പറയുന്നു. സാധനങ്ങൾ വളരെ വേഗം തീരുകയാണെന്നും ഇവർ പറയുന്നു.
Summary: The food minister's assurance that essential commodities will be available at SupplyCo from today did not materialize. It is reported that out of the 13 guaranteed items, not all items are available in many places