ആലുവയിലെ അഞ്ചുവയസ്സുകാരിയുടെ കൊലപാതകം; സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരുടെ ലിസ്റ്റ് സമർപ്പിച്ചു

അഡ്വ.അവനീഷ് കോയിക്കര, ജയ്‌സൺ ജോസഫ്, മോഹൻരാജ് എന്നിവരുടെ ലിസ്റ്റാണ് ആലുവ റൂറൽ എസ്പി ഓഫീസിൽ നിന്ന് നൽകിയത്

Update: 2023-08-04 10:11 GMT
Aluva child murder: Public prosecutors list submitted
AddThis Website Tools
Advertising

കൊച്ചി: ആലുവയിലെ അഞ്ചുവയസ്സുകാരിയുടെ കൊലപാതകത്തിൽ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരുടെ ലിസ്റ്റ് സർക്കാരിന് സമർപ്പിച്ചു. അഡ്വ.അവനീഷ് കോയിക്കര, ജയ്‌സൺ ജോസഫ്, മോഹൻരാജ് എന്നിവരുടെ ലിസ്റ്റാണ് ആലുവ റൂറൽ എസ്പി ഓഫീസിൽ നിന്ന് നൽകിയത്.

പ്രതിക്കെതിരായ തെളിവുകൾ ശക്തമാക്കുന്നതിന് എല്ലാ നടപടികളും സ്വീകരിക്കുകയാണ് അന്വേഷണ സംഘം. പെൺകുട്ടിയുടെ മൃതദേഹം കിടന്നിരുന്ന പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർ ഇന്ന് പരിശോധന നടത്തി.

ഇന്നലെ പ്രതി അസ്ഫാക് ആലവുമായി അന്വേഷണസംഘം തെളിവെടുപ്പ് നടത്തിയിരുന്നു. കുട്ടിയുടെ ചെരിപ്പും വസ്ത്രവുമുൾപ്പടെ പ്രതി അന്വേഷണസംഘത്തിന് കാണിച്ചു കൊടുത്തതായാണ് വിവരം.

കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ചെരിപ്പും വസ്ത്രവുമെല്ലാം ഒരു സ്ഥലത്ത് ഉപേക്ഷിച്ചതായി പ്രതി പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ പ്രതിയുമായി പൊലീസ് തെളിവെടുപ്പിന് എത്തിയിരുന്നെങ്കിലും ജനങ്ങളുടെ ഭാഗത്തുനിന്നുള്ള വലിയ പ്രതിഷേധത്തെ തുടര്‍ന്ന് ഇതു പൂര്‍ത്തിയാക്കാനായിരുന്നില്ല. അതിനാല്‍ തന്നെ ഇന്നലെ മാര്‍ക്കറ്റില്‍ തിരക്കൊഴിഞ്ഞ സമയം നോക്കിയാണ് പൊലീസ് പ്രതിയുമായി സംഭവസ്ഥലത്തെത്തിയത്. വന്‍ പൊലീസ് സന്നാഹവും കൂടെയുണ്ടായിരുന്നു.


Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News