ആലുവ മണപ്പുറത്തെ അമ്യൂസ്മെൻറ് പാർക്ക്: ബാംഗ്ലൂരിലെ കമ്പനിക്ക് നൽകിയ കരാർ ഹൈക്കോടതി റദ്ദാക്കി

കൊല്ലം സ്വദേശി നൽകിയ ഹർജിയിലാണ് ആലുവ മുനിസിപ്പാലിറ്റിയുടെ നടപടി റദ്ദാക്കിയത്

Update: 2024-02-17 01:27 GMT
Advertising

കൊച്ചി: ശിവരാത്രി അമ്യൂസ്മെൻറ് പാർക്ക് കരാർ കൈമാറ്റം സംബന്ധിച്ച് നഗരസഭക്കെതിരെ അന്വേഷണം നടത്താൻ സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി . അമ്യൂസ്മെൻറ് പാർക്കും വ്യാപാര മേളയും നടത്താൻ രണ്ടാം കരാറുകാരായ ഫൺ വേൾഡിന് നഗരസഭ നൽകിയ കരാർ കോടതി റദ്ദാക്കി. ടെണ്ടറിൽ ഒന്നാമതായ ഷാ എൻറർടെയ്ൻമെൻറിൻറെ കരാർ റദ്ദാക്കിയ നടപടിയും ഹൈക്കോടതി റദ്ദ് ചെയ്തു. 

ആലുവ ശിവരാത്രി മഹോത്സവത്തിന് മൂന്നാഴ്ച മാത്രം ബാക്കി നിൽക്കെയാണ് നഗരസഭക്ക് തിരിച്ചടി.ഈ വർഷം ആലുവ ശിവരാത്രി മണപുറത്ത് അമ്യൂസ്മെൻ്റ് പാർക് നടത്താൻ നഗരസഭ നടത്തിയ നടപടിക്രമങ്ങൾ അനേഷിക്കുവാനാണ് ഹൈക്കോടതി സർക്കാരിനോട് ഉത്തരവിട്ടത്.അമ്യൂസ്മെൻ്റ് പാർക്കിനും വ്യാപാര മേളയും നടത്താൻ നഗരസഭ വിളിച്ച ടെണ്ടറിൽ ഒന്നാമതെത്തിയ ഷാ എൻ്റർടെയ്ൻമെൻ്റസിൻ്റെ ഹർജിയിലാണ് കോടതി ഉത്തരവ്.നഗരസഭ ആദ്യ കരാർ റദ്ദാക്കിയ നടപടിയും, ശേഷം രണ്ടാമത് ബാംഗ്ലൂർ ആസ്ഥാനമായ ഫൺ വേൾഡിന് നൽകിയ കരാറും ഹൈക്കോടതി റദ്ദാക്കി

നടപടിക്രമങ്ങൾ സുതാര്യമല്ലെന്ന് നിരീക്ഷിച്ച കോടതി അന്വേഷിക്കാൻ സർക്കാരിനോടാവശ്യപ്പെട്ടു.നഗരസഭയുടെ നടപടി ക്രമങ്ങളിൽ അഴിമതിയുടെ ഗന്ധമുണ്ടെന്നും ഇത് ശരിയാണോയെന്ന് അന്വേഷണത്തിലൂടെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ടു. മണപുറത്ത്അമ്യൂസ് മെൻ്റ് പാർക്കും വ്യാപാര മേളയും നടത്താൻ നഗരസഭ ക്ഷണിച്ച ടെണ്ടറിൽ കൊല്ലം ഷാ എൻ്റർടെയ്ൻമെൻ്റസ് ഒരു കോടി പതിനാറു ലക്ഷം (1,1608 174) രൂപക്കാണ് കരാറെടുത്തത്.

രണ്ട് തവണയായി 51.8 ലക്ഷം രൂപ നൽകുകയും ബാക്കിയടക്കാൻ നഗരസഭ നാലു ദിവസം കൂടി സമയം അനുവദിച്ചിരുന്നു. സമയപരിധിക്കുള്ളിൽ ഷാ എൻ്റർടെയ്ൻമെൻ്റസ്' ചെക്ക് നൽകിയെങ്കിലും ബാങ്കിൽ പണമില്ലാത്തതിൻ്റെ പേരിൽ നഗരസഭ ഷാ എൻ്റർടെയ്ൻമെൻ്റസ് ഉടമക്ക് ടെർമിനേഷൻ ലെറ്റർ നൽകി.മുൻ നഗരസഭ കൗൺസിലറുടെ നേതൃത്യത്തിൽ ഷാ ഗ്രൂപ്പിന് സാമ്പത്തിക അടിത്തറയില്ലെന്ന് പ്രചരിപ്പിച്ച് നഗരസഭയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന് ഇവർ പറയുന്നു.കഴിഞ്ഞ വർഷം 63 ലക്ഷം രൂപക്ക് കരാറെടുത്ത ഫൺ വേൾഡ് ഇക്കുറി 47 ലക്ഷം മാത്രമാണ് തുക കാണിച്ചിരുന്നത്. പിന്നീട് നഗരസഭ ചെയർമാനുമായി നടത്തിയ ചർച്ചയിൽ തുക 77 ലക്ഷമായി വർധിപ്പിക്കുകയായിരുന്നു.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News