അനസ്തേഷ്യ നൽകിയതിലെ പിഴവ്; മലപ്പുറത്ത് നാലു വയസുകാരന്റെ മരണം ചികിത്സാ പിഴവെന്ന് സ്ഥിരീകരണം
അരുവിക്കരയിൽ യുവാവിന്റെ മരണത്തിൽ ചികിത്സാ പിഴവാരോപിച്ച് ബന്ധുക്കൾ രംഗത്ത്
മലപ്പുറം: കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ നാലു വയസുകാരന്റെ മരണം ചികിത്സാ പിഴവ് മൂലമെന്ന് സ്ഥിരീകരണം. അനസ്തേഷ്യ നൽകിയതിലെ പിഴവാണ് മരണകാരണമെന്നാണ് കണ്ടെത്തൽ.
കളിക്കുന്നതിനിടെ വായിൽ കമ്പ് കൊണ്ടാണ് ജൂൺ ഒന്നാം തിയ്യതി മുഹമ്മദ് ഷാസിൽ എന്ന കുട്ടിയെ കൊണ്ടോട്ടി മേഴ്സി ആശുപത്രിയിൽ എത്തിച്ചത്. ശസ്ത്രക്രിയക്കായി അനസ്തേഷ്യ നൽകിയതോടെ കുട്ടി മരിച്ചു. അനസ്തേഷ്യ നൽകിയതിലെ പിഴവാണ് മരണ കാരണമെന്ന് പോസ്റ്റ് മോർട്ടത്തിൽ കണ്ടെത്തി. അനസ്തേഷ്യ മൂലം ശ്വാസ തടസം നേരിട്ടു. ആശുപത്രി മാനേജ്മെൻ്റിന് എതിരെയും ഡോക്ടമാർക്ക് എതിരെയും നടപടി വേണമെന്ന് കുട്ടിയുടെ കുടുംബം ആവശ്യപെട്ടു
കുട്ടിയുടെ വായിൽ ഉണ്ടായിരുന്ന മുറിവ് ഗുരതരമുള്ളതായിരുന്നില്ലെന്നും പോസ്റ്റ് മോർട്ടത്തിൽ പറയുന്നു. അസ്വഭാവിക മരണത്തിന് മാത്രമാണ് നിലവിൽ കേസ് എടുത്തിരിക്കുന്നത്. ചികിത്സ പിഴവ് ബോധ്യപ്പെട്ട പശ്ചത്തലത്തിൽ കൂടുതൽ വകുപ്പുകൾ ചുമത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രി ചികിത്സ വൈകിപ്പിച്ചതിനാൽ രോഗി മരിച്ചതായി പരാതി. അരുവിക്കര സ്വദേശി അഖിൽ മോഹനാണ് മരിച്ചത്. നെഞ്ചുവേദനയെ തുടർന്നെത്തിയ രോഗിക്ക് 5 മണിക്കൂറിലധികം ചികിത്സ വൈകിപ്പിച്ചു എന്നാണ് പരാതി. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു