സിപിഎം പ്രാദേശിക വനിതാ നേതാവിന്റെ ജാതി അധിക്ഷേപം: ഏരിയ കമ്മിറ്റി അന്വേഷണ കമ്മീഷനെ നിയോഗിക്കും
അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പാർട്ടി തുടർ നടപടികൾ സ്വീകരിക്കും
Update: 2025-03-29 10:40 GMT


പത്തനംതിട്ട: തിരുവല്ലയിൽ സിപിഎം പ്രാദേശിക വനിതാ നേതാവ് സഹപ്രവർത്തകക്ക് നേരെ ജാതി അധിക്ഷേപം നടത്തിയ സംഭവം അന്വേഷിക്കാൻ ഏരിയ കമ്മിറ്റി അന്വേഷണ കമ്മീഷനെ നിയോഗിക്കും. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പാർട്ടി തുടർ നടപടികൾ സ്വീകരിക്കും.
തിരുവല്ല ഏരിയ കമ്മിറ്റി ഓഫീസിൽ വച്ച് മഹിളാ അസോസിയേഷൻ ഏരിയ പ്രസിഡന്റ് ഹൈമ എസ് പിള്ളയും ഓഫീസ് സെക്രട്ടറി രമ്യ ബാലനും തമ്മിലുള്ള വാക്ക് തർക്കത്തിലാണ് ജാതി അധിക്ഷേപം ഉണ്ടായത്. ഹൈമയ്ക്കെതിരെ രമ്യ പാർട്ടി ഏരിയ സെക്രട്ടറിക്കും പരാതി നൽകിയിരുന്നു. പാർട്ടി സംസ്ഥാന സെക്രട്ടറിക്കും പരാതി നൽകാൻ ഒരുങ്ങുകയാണ് രമ്യ.