കൊച്ചിയിലെ ആർമി ഫ്‌ളാറ്റ് അപകടാവസ്ഥയിൽ; നിർമാണം അന്വേഷിക്കണമെന്ന് വിരമിച്ച സൈനിക എഞ്ചിനീയർ കോടതിയിൽ
അഞ്ച് വർഷം മുമ്പാണ് ഫ്‌ളാറ്റുകൾ നിർമിച്ചത്. ഇപ്പോൾ ഫ്‌ളാറ്റിന്റെ ഫ്‌ളോറുകളും കോൺക്രീറ്റുമെല്ലാം പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്.
Update: 2023-01-11 06:35 GMT
കൊച്ചി: പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ആർമി വെൽഫെയർ ഹൗസിങ് ഓർഗനൈസേഷൻ കൊച്ചിയിൽ നിർമിച്ച ഫ്‌ളാറ്റ് സമുച്ചയങ്ങൾക്ക് ബലക്ഷയം. 26 നിലകളുള്ള രണ്ട് ഫ്‌ളാറ്റുകളും അപകടാവസ്ഥയിലാണ്. നിർമാണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ് വിരമിച്ച സൈനിക എഞ്ചിനീയർ ഓഫീസർ.
അഞ്ച് വർഷം മുമ്പാണ് ഫ്‌ളാറ്റുകൾ നിർമിച്ചത്. ഇപ്പോൾ ഫ്‌ളാറ്റിന്റെ ഫ്‌ളോറുകളും കോൺക്രീറ്റുമെല്ലാം പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. പല ഭാഗങ്ങളിലും കോൺക്രീറ്റ് അടർന്നൂവീണ് തുരുമ്പിച്ച കമ്പി പുറത്തുകാണാവുന്ന അവസ്ഥയിലാണ്. താമസം തുടങ്ങിയ കാലത്ത് തന്നെ ഇതിന്റെ സുരക്ഷ സംബന്ധിച്ച് ആശങ്കയുണ്ടായിരുന്നുവെന്നാണ് ഇവിടെയുള്ള കുടുംബങ്ങൾ പറയുന്നത്.