അനിശ്ചിതകാല സമരം ജില്ലാ കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ആശമാർ; ആലപ്പുഴ, മലപ്പുറം ജില്ലകളിലും കോഴിക്കോടും സമരം

വിവിധ സംഘടനകൾ ഐക്യദാർഢ്യവുമായി എത്തിയിട്ടും, സമരം ദേശീയശ്രദ്ധ നേടിയിട്ടും സർക്കാർ തുടർചർച്ചകൾക്കുള്ള സാധ്യത ഇനിയും തുറന്നിട്ടില്ല

Update: 2025-02-24 08:26 GMT
Editor : സനു ഹദീബ | By : Web Desk
അനിശ്ചിതകാല സമരം ജില്ലാ കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ആശമാർ; ആലപ്പുഴ, മലപ്പുറം ജില്ലകളിലും കോഴിക്കോടും സമരം
AddThis Website Tools
Advertising

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് പടിക്കൽ നടത്തുന്ന അനിശ്ചിതകാല സമരം ജില്ലാ കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ആശമാർ. 27 ന് ആലപ്പുഴ, മലപ്പുറം ജില്ലകളിലും 28 ന് കോഴിക്കോടും സമരം നടത്തും. സമരം 15 ദിവസം പിന്നിടുമ്പോഴും സർക്കാർ മൗനം തുടരുന്ന സാഹചര്യത്തിലാണ് സമരം വ്യാപിപ്പിക്കാൻ ആശമാർ തീരുമാനിച്ചത്.

ആശാ വർക്കർമാരെ ചിലർ വ്യാമോഹിപ്പിച്ച് സമരത്തിന് ഇറക്കിയതാണെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം പറഞ്ഞിരുന്നു. ഇതിന് പിന്നിൽ അരാജക സംഘടനകൾ ആണെന്നും സമരത്തെ തള്ളി ദേശാഭിമാനി ലേഖനത്തിൽ എഴുതിയ ലേഖനത്തിൽ ആരോപിച്ചു.എന്നാൽ പാർട്ടി പത്രത്തിൽ ലേഖനം എഴുതിയാൽ ആളുകൾ അംഗീകരിക്കാൻ തയ്യാറാകില്ലന്നായിരുന്നു സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള കെ മുരളീധരന്റെ മറുപടി.

അതേസമയം ആശാവർക്കർമാരുടെ സമരത്തെ പിന്തുണച്ച് സംസ്ഥാന വനിതാ കമ്മീഷനും രംഗത്ത് വന്നു. ആശാവർക്കർമാരുടേത് ന്യായമായ സമരമാണെന്ന് വനിത കമ്മീഷൻ ആധ്യക്ഷ പി.സതീദേവി പറഞ്ഞു. സമരം ഗൗരവമുള്ള വിഷയാണെന്നും കേന്ദ്ര സംസ്ഥാന സർക്കാർ കൂടിയാലേചിച്ച് പരിഹാരമുണ്ടാക്കണമെന്നും സതീദേവി പറഞ്ഞു. ആശമാരുടെ സമരത്തിന് പിന്തുണയുമായി സിപിഐ നേതാവ് ആനി രാജ രംഗത്തെത്തി. സമരം ന്യായമാണെന്നും ആശമാർക്ക് തൊഴിലാളി പദവി നൽകണമെന്നും ആനി രാജ ആവശ്യപ്പെട്ടു. വിവിധ സംഘടനകൾ ഐക്യദാർഢ്യവുമായി എത്തിയിട്ടും, സമരം ദേശീയശ്രദ്ധ നേടിയിട്ടും സർക്കാർ തുടർചർച്ചകൾക്കുള്ള സാധ്യത ഇനിയും തുറന്നിട്ടില്ല. 

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News