'ആശയോടെ' ആശമാര്‍; ആരോഗ്യമന്ത്രിയുമായുള്ള ചർച്ച ഇന്ന് വൈകിട്ട്

ഇത് മൂന്നാം തവണയാണ് സംസ്ഥാന സര്‍ക്കാര്‍ ആശമാരുമായി ചര്‍ച്ച നടത്തുന്നത്

Update: 2025-04-03 02:05 GMT
Editor : Lissy P | By : Web Desk
asha workers protest,Health Minister ,veenageorge,latest malayalam news,ആശാ സമരം,ആശാ വര്‍ക്കേഴ്സ്
AddThis Website Tools
Advertising

തിരുവനന്തപുരം:സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ആശമാരെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് മന്ത്രിയുടെ ഓഫീസില്‍ വെച്ചാണ് ചര്‍ച്ച. ഇത് മൂന്നാം തവണയാണ് സംസ്ഥാന സര്‍ക്കാര്‍ ആശമാരുമായി ചര്‍ച്ച നടത്തുന്നത്. സമരക്കാര്‍ക്കൊപ്പം സിഐടിയു-ഐഎന്‍ടിയുസി നേതാക്കളെയും മന്ത്രി ചര്‍ച്ചക്ക് വിളിച്ചിട്ടുണ്ട്.

എന്നാൽ തങ്ങൾ ഉന്നയിച്ച വിഷയങ്ങൾ പരിഗണിക്കണമെന്നും പ്രഖ്യാപനങ്ങൾ അല്ല ഉറപ്പുകൾ ആണ് വേണ്ടതെന്നും സമര സമിതി നേതാക്കൾ പറയുന്നു. ആശമാരുടെ നിരാഹാര സമരം ഇന്ന് 15 ാം ദിവസത്തിലേക്ക് കടന്നു.രാപകൽ സമരം 53 ാം ദിവസവും തുടരുകയാണ്. അതേസമയം, ആശമാർക്ക്പിന്തുണയുമായി ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷന്‍ ആര്‍ ചന്ദ്രശേഖരന്റെ നേതൃത്തില്‍ നേതാക്കള്‍ സമരപ്പന്തലിലെത്തി പിന്തുണ അറിയിക്കും.

അതേസമയം, ആശമാരുടെ സമരത്തെ സർക്കാർ ഇനിയും കണ്ടില്ലെന്ന് നടിക്കരുതെന്ന് സാംസ്കാരിക കൂട്ടായ്മ. സമരം എത്രയും വേഗം അവസാനിപ്പിക്കണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു.പെരുമ്പടവം ശ്രീധരന്‍,കെ.എല്‍.മോഹനവര്‍മ്മ,ഡോ.ജോര്‍ജ് ഓണക്കൂർ തുടങ്ങിയവർക്കു ഉൾപ്പെട്ട  കൂട്ടായ്മയാണ് ആവശ്യം ഉന്നയിച്ചത്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News