മ്യൂസിയത്തിലെ അതിക്രമം; പൊലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് ഡിസിപി

പ്രതിയുടെ രേഖാചിത്രവും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്

Update: 2022-10-29 07:31 GMT
Editor : banuisahak | By : Web Desk
Advertising

തിരുവനന്തപുരം: തിരുവനന്തപുരം മ്യൂസിയത്തിൽ പ്രഭാത സവാരിക്കെത്തിയ യുവതിയെ ആക്രമിച്ച കേസിലെ പ്രതിയെ പിടികൂടാനാകാതെ പൊലീസ്. പ്രതിയുടെ രേഖാചിത്രവും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. പൊലീസിനു വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടി അതിക്രമത്തിന് ഇരയായ സ്ത്രീ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. 

എന്നാൽ, പൊലീസിനു വീഴ്ചയുണ്ടായിട്ടില്ലെന്നാണ് ഡിസിപി അജിത് കുമാർ പറയുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അന്വേഷണം പുരോഗമിക്കുകയാണ്. പരാതിക്കാരിയുടെ സഹായത്തോടെ പൊലീസ് രേഖാചിത്രം വരച്ചിരുന്നു. ഇതുവഴി ചില തുമ്പുകൾ കിട്ടിയിട്ടുണ്ട്. ശാസ്ത്രീയമായ തെളിവുകളും പരിശോധിച്ച് വരികയാണ്. എത്രയും പെട്ടെന്ന് തന്നെ പ്രതിയെ പിടികൂടുമെന്നും ഡിസിപി വ്യക്തമാക്കി. 

ബുധനാഴ്ച പുലർച്ചെ 4.40ഓടെയാണ് യുവതിക്കെതിരെ ലൈംഗികാതിക്രമം നടന്നത്. കാറിലെത്തിയ പ്രതി യുവതിയെ കടന്നു പിടിക്കുകയായിരുന്നു. ഇയാളെ പിടികൂടാൻ ഇവർ പിന്നാലെ ഓടിയെങ്കിലും കഴിഞ്ഞില്ല. തുടർന്ന് പൊലീസ് സ്ഥലത്തെത്തുകയും കേസെടുക്കുകയുമായിരുന്നു. തുടക്കത്തിൽ ജാമ്യം ലഭിക്കുന്ന വകുപ്പായ 354എ1 ആണ് ചുമത്തിയിരുന്നത്. സംഭവം വിവാദമായതിന് പിന്നാലെ ജാമ്യമില്ലാ വകുപ്പ് ചുമത്തുകയായിരുന്നു. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News