തലശ്ശേരിയിൽ ഉത്സവത്തിനിടെ പൊലീസിനെ അക്രമിച്ച കേസ്; രണ്ട് സിപിഎം പ്രവർത്തകർ അറസ്റ്റിൽ

കുട്ടിമാക്കൂൽ സ്വദേശി സഹദേവൻ, എൻ.സി ലിനേഷ് എന്നിവരാണ് അറസ്റ്റിലായത്

Update: 2025-02-23 05:06 GMT
Editor : Jaisy Thomas | By : Web Desk
cpm workers arrest
AddThis Website Tools
Advertising

കണ്ണൂര്‍: തലശ്ശേരി മണോളിക്കാവ് ഉത്സവത്തിനിടെ പൊലീസിനെ അക്രമിച്ച കേസിൽ രണ്ട് സിപിഎം പ്രവർത്തകർ അറസ്റ്റിൽ. കുട്ടിമാക്കൂൽ സ്വദേശി സഹദേവൻ, എൻ.സി ലിനേഷ് എന്നിവരാണ് അറസ്റ്റിലായത്.

ക്ഷേത്രോത്സവത്തിനിടെ പൊലീസിനെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തതിന് 7 സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തിരുന്നു. കേരളം ഭരിക്കുന്നത് തങ്ങളാണെന്ന് പൊലീസുകാരെ ഭീഷണിപ്പെടുത്തിയെന്നും എഫ്ഐആറിൽ പറയുന്നു. ആക്രമണത്തിൽ തലശ്ശേരി എസ്ഐ ഉൾപ്പെടെ നാലു പൊലീസുകാർക്ക് പരിക്കേറ്റിരുന്നു.

കാവിൽ കളിക്കാൻ നിന്നാൽ ഒറ്റയെണ്ണം തലശ്ശേരി സ്റ്റേഷനിൽ കാണില്ലെന്ന് ഭീഷണിപ്പെടുത്തിയെന്നും എഫ്ഐആറിൽ വ്യക്തമാക്കുന്നു. സിപിഎം - ബിജെപി സംഘർഷം തടയുന്നതിനിടെയായിരുന്നു മർദനം.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News