നിയമസഭാ സമ്മേളനങ്ങള്‍ക്ക് ഇന്ന് തുടക്കം; മുണ്ടക്കൈ പുനരധിവാസവും കേന്ദ്ര അവഗണനയും പ്രധാനം

പുതിയ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുടെ പ്രസംഗത്തോടെയാണ് സഭ സമ്മേളനം ആരംഭിക്കുന്നത്

Update: 2025-01-17 01:08 GMT
Editor : banuisahak | By : Web Desk
Advertising

പതിനഞ്ചാം കേരള നിയമസഭയുടെ പതിമൂന്നാം സമ്മേളനം ഇന്ന് തുടങ്ങും. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സഭ സമ്മേളനം ആരംഭിക്കുന്നത്. അടുത്തമാസം ഏഴിനാണ് ഈ വർഷത്തെ ബജറ്റ് അവതരണം...

സർവകലാശാലകളിൽ ചാൻസിലർമാർക്ക് കൂടുതൽ അധികാരം നൽകുന്ന യുജിസിയുടെ മാർഗം നിർദേശം, വയനാട്ടിൽ സഹായം ലഭ്യമാക്കാത്ത കേന്ദ്ര നിലപാട് അടക്കമുള്ളവയ്ക്കെതിരായ വിമർശനങ്ങൾ, നയ പ്രഖ്യാപന പ്രസംഗത്തിൽ ഉണ്ടെന്നാണ് സൂചന. പുതിയ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുടെ കേരള നിയമസഭയിലെ ആദ്യ നയപ്രഖ്യാപന പ്രസംഗമാണ് ഇന്ന് നടക്കുന്നത്.

ഇന്നു മുതൽ മാർച്ച് 28 വരെ 27 ദിവസമാണ് സഭ ചേരുന്നത്.ജനുവരി 20, 21, 22 തീയതികളിൽ നയ പ്രഖ്യാപന പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന ചർച്ച നടക്കും.ഫെബ്രുവരി 7 വെള്ളിയാഴ്ചയാണ് ഈ വർഷത്തെ ബജറ്റ് അവതരണം.

പി വി അൻവറിൻറെ രാജി , വയനാട് ഡിസിസി ട്രഷറർ എൻ എം വിജയൻറെ ആത്മഹത്യ , പെരിയ കേസ് വിധി,വന നിയമ ഭേദഗതിയിൽ സർക്കാരിൻറെ പിന്മാറ്റം, ബ്രൂവറി അനുവദിക്കൽ തുടങ്ങിയവ സഭയിൽ ചർച്ചയ്ക്ക് വരും.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News