കെ.എസ്.യു പ്രവർത്തകർക്ക് നേരെ കയ്യേറ്റം; പ്രിൻസിപ്പലിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു

കെ.എസ്‌.യു. പ്രവർത്തകരുടെ പരാതിയിൽ പ്രിൻസിപ്പലിനെതിരെ പൊലീസ് കേസെടുത്തു

Update: 2023-11-07 13:24 GMT
Attack on KSU workers,  principal was suspended,  investigation, നടവയൽ സി.എം കോളജ്, nadavayal cm college, latest malayalam news, കെഎസ്‌യു പ്രവർത്തകർക്ക് നേരെ ആക്രമണം, പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു, അന്വേഷണം
AddThis Website Tools
Advertising

മാനന്തവാടി: വയനാട് നടവയൽ സി.എം കോളജിൽ പ്രിൻസിപ്പലും കെ.എസ്‌.യു. പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിൽ പൊലീസ് കേസെടുത്തു. കെ.എസ്‌.യു. പ്രവർത്തകരുടെ പരാതിയിലാണ് കേസ്.


വിവിധ വകുപ്പുകൾ ചുമത്തിയാണ് ഡോ. എ.പി. ഷെരീഫിനെതിരെ പനമരം പൊലീസ് കേസെടുത്തത്. സംഭവത്തിൽ പ്രിൻസിപ്പലിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തതായും കോളജ് അധികൃതർ അറിയിച്ചു.


വിദ്യാഭ്യാസ ബന്ദിനിടെ ക്ലാസ് നടത്തിയതുമായി ബന്ധപ്പെട്ട് കെ.എസ്‌.യു. പ്രവർത്തകരും പ്രിൻസിപ്പലും തമ്മിൽ സംഘർഷം ഉണ്ടാവുകയും പ്രിൻസിപ്പൽ കെ.എസ്‌.യു. പ്രവർത്തകരെ കയ്യേറ്റം ചെയ്യുകയുമായിരുന്നു. 

Full View

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News