അട്ടപ്പാടിയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ട് ആദിവാസി യുവാക്കളെ കാണാതായി

മേലെ ഭൂതയാർ ഊരിലേക്ക് യാത്ര ചെയ്യുന്നതിനിടയിലാണു യുവാക്കളെ കാണാതായത്

Update: 2024-07-20 05:26 GMT
Editor : Shaheer | By : Web Desk
Three children have gone missing from a Kanjikuzhi government home, latest news malayalam കഞ്ഞിക്കുഴി സർക്കാർ ഹോമിൽ നിന്ന് മൂന്ന് കുട്ടികളെ കാണാതായി
AddThis Website Tools
Advertising

പാലക്കാട്: അട്ടപ്പാടി പുതൂരിൽ രണ്ട് ആദിവാസി യുവാക്കളെ കാണാതായി. പൊലീസ് ഉദ്യോഗസ്ഥനായ മുരുകൻ, കാക്കൻ എന്നിവരെ കുറിച്ചാണു മൂന്നു ദിവസമായി വിവരമില്ലാത്തത്.

മേലെ ഭൂതയാർ ഊരിലേക്ക് യാത്ര ചെയ്യുന്നതിനിടയിലാണ് ഇവരെ കാണാതായത്. വരഗാർ പുഴ മുറിച്ചുകടന്നുവേണം ഊരിലെത്താൻ.

അതിനിടെ, പരിസ്ഥിതി പ്രവര്‍ത്തകന്‍ സുകുമാരന്‍ അട്ടപ്പാടി തമിഴ്നാട് പൊലീസിന്‍റെ കസ്റ്റഡിയിലായിട്ടുണ്ട്. ഷോളയൂരില്‍ കോയമ്പത്തൂര്‍ സ്വദേശി വാങ്ങിയ ഭൂമി ആദിവാസി ഭൂമിയാണെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിനാണു നടപടി. കോയമ്പത്തൂര്‍ ഗാന്ധിപുരം പൊലീസാണ് ഇന്ന് രാവിലെ അഗളിയിലെത്തിയാണ് സുകുമാരനെ കസ്റ്റഡിയിലെടുത്തത്. കോയമ്പത്തൂര്‍ സ്വദേശിയുടെ പരാതിയിലാണു നടപടി. ആദിവാസി ഭൂമി കൈയേറ്റത്തിനെതിരെ നിയമപോരാട്ടം നടത്തുന്ന സുകുമാരനെതിരെ തമിഴ്‌നാട്ടില്‍ നിരവധി പേര്‍ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.

Summary: Two tribal youths, including a police officer, are missing in Attappady, man missing case in Attappady

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News