'പതിനെട്ടാം പടിക്ക് താഴേ ഒരു ചങ്ങാതി ഇരിപ്പുണ്ട്'; വാവര് സ്വാമിയെ അധിക്ഷേപിച്ച് ബി.ഗോപാലകൃഷ്ണന്‍
വയനാട് കമ്പളക്കാട്ടിലെ എൻഡിഎ തെരഞ്ഞെടുപ്പ് പൊതുയോഗത്തിലാണ് ഗോപാലകൃഷ്ണന്‍റെ പരാമർശം
Update: 2024-11-09 09:34 GMT
വയനാട്: വാവര് സ്വാമിയെ അധിക്ഷേപിച്ച് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ. 'പതിനെട്ടാം പടിക്ക് താഴേ ഒരു ചങ്ങാതി ഇരിപ്പുണ്ട്, വാവര്. നാളെ അതും വഖഫ് ആണെന്നു പറഞ്ഞു വരും. അത് അനുവദിച്ചു കൊടുക്കണോ എന്ന്'' ഗോപാലകൃഷ്ണൻ ചോദിച്ചു. വയനാട് കമ്പളക്കാട്ടിലെ എൻഡിഎ തെരഞ്ഞെടുപ്പ് പൊതുയോഗത്തിലാണ് ഗോപാലകൃഷ്ണന്‍റെ പരാമർശം.
''എനിക്കൊരു സംശയം. നാളെ, അയ്യപ്പന്‍റെ ഭൂമി വഖഫിന്‍റേത് ആണെന്ന് പറയില്ലേ. അവിടെയൊരു ചങ്ങാതി ഇരിപ്പുണ്ട്, അയ്യപ്പന്റെ താഴെ, അയ്യപ്പന്‍ 18 പടിയുടെ മുകളിലാ... ആ 18-ാം പടിയുടെ അടിയില്‍ വേറൊരു ചങ്ങാതി ഇരിപ്പുണ്ട്, വാവര്. ഈ വാവര് പറയാണ്, തത്കാലം ഞാനിത് വഖഫിന് കൊടുത്തുവെന്ന്, അങ്ങനെ പറഞ്ഞാല്‍ നാളെ ശബരിമല വഖഫിന്റേതാവും. അയ്യപ്പന്‍ ഇറങ്ങിപ്പോകേണ്ടിവരും. അനുവദിക്കണോ?'' എന്നായിരുന്നു ഗോപാലകൃഷ്ണന്‍ പറഞ്ഞത്.