സ്വപ്‌ന സുരേഷിന് തിരിച്ചടി; ഗൂഢാലോചന കേസ് തുടരാമെന്ന് ഹൈക്കോടതി

കെ.ടി ജലീൽ പരാതിക്കാരനായ കേസിൽ പി സി ജോർജും പ്രതിയാണ്.

Update: 2022-08-19 08:56 GMT
Editor : Nidhin | By : Web Desk
സ്വപ്‌ന സുരേഷിന് തിരിച്ചടി; ഗൂഢാലോചന കേസ് തുടരാമെന്ന് ഹൈക്കോടതി
AddThis Website Tools
Advertising

കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് സർക്കാറിനെതിരെ ഗൂഢാലോചന നടത്തിയെന്ന് കേസിലെ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. കേസ് അന്വേഷണം റദ്ദാക്കണമെന്ന സ്വപ്‌ന സുരേഷിന്റെ ആവശ്യം കോടതി തള്ളി.

വ്യാജരേഖ ചമയ്ക്കൽ,ഗൂഢാലോചന തുടങ്ങിയ വകുപ്പുകള് ചുമത്തിയാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.  കെ.ടി ജലീൽ പരാതിക്കാരനായ കേസിൽ പി സി ജോർജും പ്രതിയാണ്. ഗൂഢാലോചനയിൽ പങ്കാളിയായ ആളുടെ മൊഴി തന്നെ സ്വപ്നക്ക് എതിരായ തെളിവാണെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു.

ഇഡിക്ക് പോലും അന്വേഷണവുമായി മുന്നോട്ട് പോകാൻ പറ്റാത്ത അവസ്ഥയാണെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. രാഷ്ട്രീയലക്ഷ്യം വച്ചാണ് സ്വപ്‌ന ആരോപണം ഉന്നയിച്ചതെന്ന് വാദം സർക്കാർ കോടതിയിൽ ആവർത്തിച്ചു.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

Web Desk

By - Web Desk

contributor

Similar News