റോബിൻ ബസുടമ ഗിരീഷിന് ജാമ്യം

എറണാകുളം എ.സി.ജെ.എം കോടതിയാണ് ജാമ്യം അനുവദിച്ചത്

Update: 2023-11-26 14:58 GMT
Bail for Robin Bas owner Girish
AddThis Website Tools
Advertising

കോട്ടയം: റോബിൻ ബസുടമ ഗിരീഷിന് ജാമ്യം. എറണാകുളം എ.സി.ജെ.എം കോടതിയാണ് ജാമ്യം അനുവദിച്ചത്. 2012 ലെ ചെക്ക് കേസിൽ പാലാ പൊലീസാണ് ഗിരീഷിനെ അറസ്റ്റ് ചെയ്തത്. എറണാകുളം അഡീഷണൽ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി മുന്നിന്റെ വാറണ്ട് പ്രകാരമാണ് മേലുകാവ് വീട്ടിൽ നിന്നും ഗിരീഷിനെ അറസ്റ്റ് ചെയ്തത്.

തുടർന്ന് പാലായിൽ വൈദ്യ പരിശോധനക്ക് ശേഷം എറണാകുളത്തേക്ക് ഗിരീഷിനെ കൊണ്ടുപോവുകയും മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുകയുമായിരുന്നു. അടുത്ത തവണ കോടതിയിൽ ഹാജരാകാൻ വാക്കാലുള്ള നിർദേശത്തോടെയാണ് ജാമ്യം അനുവദിച്ചത്. അതേസമയം ഇപ്പോൾ വാറണ്ട് നടപടി അടക്കമുള്ളവ ഉയർത്തി കൊണ്ടുവരുന്നത് തങ്ങളെ ദ്രോഹിക്കാനാണ്. സർക്കാർ മനപൂർവ്വം തങ്ങളെ ദ്രോഹിക്കുകയാണെന്നാണ് റോബിൻ ഗിരീഷിന്റെ വാദം. സ്വാഭാവികമായ നിയമ നടപടിക്രമങ്ങളുടെ ഭാഗമാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പാലാ പൊലീസ് പ്രതികരിച്ചു.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

Web Desk

By - Web Desk

contributor

Similar News