നിയമനക്കോഴക്കേസ്: സുനിൽകുമാർ എം.എൽ.എയുടെ മുറിയിൽ താമസിച്ചെന്ന് പ്രതി ബാസിത്ത്

പ്രതികൾ തന്റെ മുറിയിൽ താമസിച്ചതു യാഥാർത്ഥ്യമാമെങ്കിലും ഇവരുമായി ഒരു ബന്ധവുമില്ലെന്ന് വി.ആർ സുനിൽകുമാർ വ്യക്തമാക്കി

Update: 2023-10-14 09:12 GMT
Editor : Shaheer | By : Web Desk
Basith and Haridas stayed at MLA hostel of VR Sunil Kumar, recruitment scam case

ബാസിത്ത്

AddThis Website Tools
Advertising

തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫിസിന്റെ മറവിൽ നടന്ന നിയമന തട്ടിപ്പിൽ പ്രതികളായ ബാസിത്തും ഹരിദാസും സി.പി.ഐ എം.എൽ.എ വി.ആർ സുനിൽകുമാറിന്റെ വസതിയിൽ തങ്ങിയെന്ന് വെളിപ്പെടുത്തൽ. ഇവർ തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് സുനിൽകുമാറിന്റെ എം.എൽ.എ ഹോസ്റ്റലിലുള്ള മുറിയിൽ ഇവർ താമസിച്ചത്. ബാസിത്ത് ആണ് ഇക്കാര്യം പൊലീസിനോട് വെളിപ്പെടുത്തിയത്.

കഴിഞ്ഞ ഏപ്രിൽ 10, 11 തിയതികളിലാണ് ആരോഗ്യമന്ത്രിയുടെ പി.എയെ നേരിൽകണ്ട് നിയമനം ശരിയാക്കാമെന്ന വാഗ്ദാനവുമായി ബാസിത്ത് ഹരിദാസനുമായി തിരുവനന്തപുരത്ത് എത്തിയത്. ഈ ദിവസമാണ് ഇവർ എം.എൽ.എയുടെ വസതിയിൽ തങ്ങിയത്. സുഹൃത്ത് മുഖേനെയാണ് ഇവർ രണ്ടു ദിവസത്തേക്കു മുറി തരപ്പെടുത്തിയതെന്നാണ് പൊലീസിനു നൽകിയ മൊഴി.

പ്രതികൾ തന്റെ മുറിയിൽ താമസിച്ചെന്നതു യാഥാർത്ഥ്യം തന്നെയാണെന്ന് സുനിൽകുമാർ സ്ഥിരീകരിച്ചു. എന്നാൽ, പാർട്ടിയുമായി ബന്ധമുള്ളവരെല്ലാം ഇവിടെ വന്നു താമസിക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അവരുമായി ബന്ധമൊന്നും ഉണ്ടായിക്കൊള്ളണമെന്നില്ല. പ്രതികളുമായി ഒരു ബന്ധവുമില്ലെന്നും എം.എൽ.എ വ്യക്തമാക്കി.

Full View

അതിനിടെ, പ്രതി ബാസിത്തുമായി അന്വേഷണസംഘം മലപ്പുറത്തേക്ക് തിരിച്ചിട്ടുണ്ട്.

Summary: Basith, accused in the recruitment scam case, have given a statement to the police that he stayed at the residence of CPI MLA VR Sunil Kumar with Haridas

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News