ബി.ബി.സി ഡോക്യുമെന്ററി; യൂത്ത് കോൺഗ്രസിന്‍റെ അഭിപ്രായം പറയേണ്ടത് സംസ്ഥാന പ്രസിഡന്‍റെന്ന് ഷാഫി പറമ്പിൽ

അനിൽ ആന്റണിക്ക് എതിരെ നടപടി എടുക്കണമെന്ന് റിജിൽ മാക്കുറ്റി ആവശ്യപ്പെട്ടു

Update: 2023-01-24 14:16 GMT
Shafi parambil about psc question paper

ഷാഫി പറമ്പിൽ 

AddThis Website Tools
Advertising

തിരുവനന്തപുരം: ബി.ബി.സി ഡോക്യുമെന്ററിക്കെതിരായ പ്രസ്താവനയിൽ അനിൽ ആന്‍റണിയെ തള്ളി ഷാഫി പറമ്പിൽ . യൂത്ത് കോൺഗ്രസിന്‍റെ അഭിപ്രായം പറയേണ്ടത് സംസ്ഥാന പ്രസിഡന്‍റ് ആണെന്നും ഷാഫി പറമ്പിൽ. യൂത്ത് കോൺഗ്രസിന് സന്ദേഹമോ, ഭയമോ ഇല്ലെന്നും ഗുജറാത്ത് കലാപത്തിലെ ഭരണകൂടത്തിന്‍റെ പങ്കാളിത്തത്തെ എതിർക്കുമെന്ന് ഷാഫി പറമ്പിൽ പറഞ്ഞു.

അനിൽ ആന്റണിക്ക് എതിരെ നടപടി എടുക്കണമെന്ന് റിജിൽ മാക്കുറ്റി ആവശ്യപ്പെട്ടു. അനിലിന്‍റേത് പാർട്ടി നിലപാട് അല്ലെന്നും പാർട്ടിയുടെ നിലപാട് രാഹുൽ ഗാന്ധി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും പറഞ്ഞ റിജിൽ എന്തുകൊണ്ടാണ് അനിൽ ഇങ്ങനെ ഒരു നിലപാട് സ്വീകരിച്ചതെന്ന് വ്യക്തമാക്കണമെന്നും പറഞ്ഞു.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

Web Desk

By - Web Desk

contributor

Similar News