ബേലൂർ മഖ്ന കർണാടക വനത്തിൽ തന്നെ തുടരുന്നു
കാട്ടാന ഇന്നു പകല്‍ കേരള അതിർത്തിക്കുള്ളിൽ എത്തില്ലെന്ന് ദൗത്യസംഘം
Update: 2024-02-18 13:54 GMT


കല്‍പറ്റ: ബേലൂർ മഖ്ന കാട്ടാന കർണാടക വനത്തിൽ തന്നെ തുടരുന്നു. കേരള അതിർത്തിയായ ബാവലിയിൽനിന്ന് ഒന്നര കിലോമീറ്റർ അകലെ നാഗർഹോള വനത്തിണ് ആനയുള്ളത്. കർണാടക വനത്തിന്‍റെ ഉൾവശത്തേക്കാണ് ഇതു സഞ്ചരിക്കുന്നത്.
കാട്ടാന ഇന്നു പകല്‍ കേരള അതിർത്തിക്കുള്ളിൽ എത്തില്ലെന്ന് ദൗത്യസംഘം പറയുന്നു. ഇന്നലെ രാത്രിയാണ് ബേലൂര്‍ മഖ്ന കര്‍ണാടക വനത്തില്‍ പ്രവേശിച്ചത്.
Summary: The Belur Makhna wild elephant remains in the Karnataka forest