ഭാരത് ബയോടെക് കോവാക്‍സിന്‍ നേരിട്ട്‍ വിതരണം ചെയ്യുന്ന 14 സംസ്ഥാനങ്ങളില്‍ കേരളമില്ല

വാക്‌സിന്‍ നല്‍കുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ ദക്ഷിണേന്ത്യയില്‍ നിന്നും ആന്ധ്രപ്രദേശും തെലങ്കാനയും തമിഴ്‌നാടുമാണുള്ളത്

Update: 2021-05-09 17:11 GMT
Editor : ubaid | Byline : Web Desk
ഭാരത് ബയോടെക് കോവാക്‍സിന്‍ നേരിട്ട്‍ വിതരണം ചെയ്യുന്ന 14 സംസ്ഥാനങ്ങളില്‍ കേരളമില്ല
AddThis Website Tools
Advertising

ഭാരത് ബയോടെക് കോവാക്‌സിന്‍ നേരിട്ട് നല്‍കുന്ന സംസ്ഥാനങ്ങളുടെ ആദ്യ പട്ടികയില്‍ കേരളമില്ല. നേരിട്ട് വാക്‌സിന്‍ നല്‍കുന്ന പതിനാല് സംസ്ഥാനങ്ങളുടെ പട്ടിക ഭാരത് ബയോടെക് പ്രസിദ്ധീകരിച്ചു. 

മഹാരാഷ്ട്ര,ഡല്‍ഹി, ഗുജറാത്ത് എന്നിവയടക്കം ആകെ 14 സംസ്ഥാനങ്ങള്‍ക്കാണ് മെയ് ആദ്യം മുതല്‍ ഭാരത് ബയോടെക് നേരിട്ട് വാക്‌സീന്‍ നല്‍കുക. വാക്‌സിന്‍ നല്‍കുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ ദക്ഷിണേന്ത്യയില്‍ നിന്നും ആന്ധ്രപ്രദേശും തെലങ്കാനയും തമിഴ്‌നാടുമാണുള്ളത്.

25 ലക്ഷം ഡോസ് വാക്‌സിനാണ് കേരളം ആവശ്യപ്പെട്ടത്. അതേസമയം മറ്റു സംസ്ഥാനങ്ങളുടെ ആവശ്യം ലഭ്യതയനുസരിച്ചു പരിഗണിക്കുമെന്നും ഭാരത് ബയോടെക് അറിയിച്ചു. 

Tags:    

Editor - ubaid

contributor

Byline - Web Desk

contributor

Similar News