വാളയാറില്‍ വന്‍ കഞ്ചാവ് വേട്ട; 170 കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ
ആന്ധ്രയിൽ നിന്നും കടത്തിക്കൊണ്ടു വന്ന കഞ്ചാവാണ് പിടികൂടിയത് എന്നാണ് ലഭിക്കുന്ന വിവരം
Update: 2022-03-18 02:52 GMT
വാളയാറിൽ 170 കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ. ലോറിയിൽ കടുത്തുകയായിരുന്ന കഞ്ചാവാണ് എക്‌സൈസ് സംഘം പിടികൂടിയത്. കോട്ടക്കൽ സ്വദേശികളായ ഫാസിൽ ഫിറോസ്, തിരൂർ സ്വദേശി ഷാഹിദ്, നൗഫൽ എന്നിവരാണ് പിടിയിലായത്.
ലോറിയുടെ റൂഫിലായി പ്രത്യേകം ഒളിപ്പിച്ചു വെച്ച നിലയിലായിരുന്നു കഞ്ചാവ് ഉണ്ടായിരുന്നത്. ആന്ധ്രയിൽ നിന്നും കടത്തിക്കൊണ്ടു വന്ന കഞ്ചാവാണ് പിടികൂടിയത് എന്നാണ് ലഭിക്കുന്ന വിവരം.