ഗവർണറെ ചാന്‍സലർ സ്ഥാനത്തു നിന്നുമാറ്റാനുള്ള ബില്‍; യു.ഡി.എഫിൽ ഭിന്നതയില്ലെന്ന് വി.ഡിസതീശന്‍
ഗവർണറുടെ കാര്യത്തിലും സർക്കാരിൻറെ കാര്യത്തിലും യു.ഡി.എഫിന് ഒറ്റ ശബ്ദമാണെന്നും വി.ഡി സതീശൻ പറഞ്ഞു
Update: 2022-12-05 11:26 GMT


ഗവർണറെ ചാന്‍സലർ സ്ഥാനത്തു നിന്നുമാറ്റാനുള്ള ബില്ലിൻറെ കാര്യത്തിൽ യു.ഡി.എഫിൽ ഭിന്നതയില്ലെന്ന് വി.ഡി സതീശൻ. മറ്റന്നാള്‍ ബില്ലെടുക്കുമ്പോള്‍ അത് മനസിലാകും. ഗവർണറുടെ കാര്യത്തിലും സർക്കാരിൻറെ കാര്യത്തിലും യു.ഡി.എഫിന് ഒറ്റ ശബ്ദമാണെന്നും വി.ഡി സതീശൻ പറഞ്ഞു. മുസ്ലിം ലീഗിന് അവരുടെ അഭിപ്രായം പറയാം. നിയമസഭയിലെ 41 എം.എൽ.എ മാരും ഒറ്റക്കെട്ടായാണ് പ്രവർത്തിക്കുന്നതെന്നും വിവിധ കക്ഷികളായതിനാൽ കൂടിയാലോചന നടത്തി തീരുമാനങ്ങള്‍ എടുക്കുമെന്നും സതീശൻ പറഞ്ഞു.